26 October, 2020
ക്യാരറ്റ് കോക്കനട്ട് സ്വീറ്റ്

ചേരുവകൾ;-
ക്യാരറ്റ്-അരക്കിലോ
തേങ്ങ ചിരകിയത്-2 കപ്പ്
പഞ്ചസാര-3 കപ്പ്
പാല്-അര ലിറ്റര്‍
നെയ്യ്-5 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത്-1 ടീ സ്പൂണ്‍
വാനില എസന്‍സ്-അര ടീസ്പൂണ്‍
കശുവണ്ടിപ്പരിപ്പ്-6
തയാറാക്കുന്ന വിധം;-
ക്യാരറ്റ് തൊലി കളഞ്ഞ് ഗ്രേറ്റു ചെയ്തെടുക്കണം. കശുവണ്ടിപ്പരിപ്പ് നെയ്യില്‍ മൂപ്പിച്ചെടുക്കുക. പാലില്‍ വെള്ളം ചേര്‍ക്കാതെ തിളപ്പിക്കുക. പാല് തിളച്ചു തുടങ്ങുമ്പോള്‍ ഇതിലേക്ക് ഗ്രേറ്റു ചെയ്ത ക്യാരറ്റ് ഇടുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. പിന്നീട് തേങ്ങാ ചിരകിയത് ചേര്‍ക്കണം. ഇതിന് പുറമെ പഞ്ചസാര ചേര്‍ത്ത് നല്ലപോല ഇളക്കിക്കൊണ്ടിരിക്കുക.
മിശ്രിതം ഒരുവിധം കുറുകിവരുമ്പോള്‍ നെയ്യ്, ഏലയ്ക്കാപ്പൊടി, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ കുറുക്കുക. വെള്ളം മുഴുവനായും വറ്റുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം. ഇതിലേക്ക് വാനില എസന്‍സ് ചേര്‍ക്കാം.
ഒരു പരന്ന പാത്രത്തില്‍ അല്പം നെയ് പുരട്ടണം. ഇതിലേക്ക് ക്യാരറ്റ് മിശ്രിതം നിരത്തുക. ഇത് ഇഷ്ടമുള്ള ആകൃതിയില്‍ മുറിയ്ക്കാം. തണുത്ത ശേഷം ഉപയോഗിക്കാം.