"> സ്റ്റൈൽ ടീകേക്ക് | Malayali Kitchen
HomeFood Talk സ്റ്റൈൽ ടീകേക്ക്

സ്റ്റൈൽ ടീകേക്ക്

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

മുട്ട – 2
പഞ്ചസാര – മുക്കാൽകപ്പ്
എണ്ണ – കാൽകപ്പ് + രണ്ട് ടേബിൾ സ്പൂൺ
വെണ്ണ ഉരുക്കിയത് – രണ്ട് ടേബിൾസ്പൂൺ
വാനില എസൻസ് – ഒരു ടീസ്പൂൺ
മൈദ – ഒരു കപ്പ്
ബേക്കിങ് പൗഡർ – ഒരു ടീസ്പൂൺ
പാൽ – രണ്ട് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം;-

മുട്ട നന്നായി അടിച്ച്, പഞ്ചസാര കുറേശ്ശേ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് എണ്ണ, വെണ്ണ, വാനില എസൻസ് എന്നിവ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക.
മൈദയും ബേക്കിങ് പൗഡറും അരിച്ചതിനുശേഷം ഈ മിശ്രിതത്തിലേക്ക് ചേർത്ത് ഇളക്കുക. രണ്ട് ടേബിൾ സ്പൂൺ പാലും ചേർത്ത് കട്ടയില്ലാതെ യോജിപ്പിക്കുക.
ഒരു കേക്ക് പാനിൽ എണ്ണ തടവിയതിനു ശേഷം ഈ മിശ്രിതം അതിലേക്ക് ഒഴിച്ച് 170 ഡിഗ്രിയിൽ 35-40 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക. അഞ്ചു മിനിറ്റിനു ശേഷം പാനലിൽ നിന്ന് പുറത്തേക്ക് എടുക്കുക. ചായയോടൊപ്പം ചൂടോടെയോ തണുത്തതിനുശേഷമോ കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *