26 October, 2020
സ്വീറ്റ് കോണ്‍ എഗ്ഗ് ഡ്രോപ്പ് സൂപ്പ്

സ്വീറ്റ് കോണ്‍ -1 കപ്പ്
കാരറ്റ് -1/2കപ്പ്(ചെറുതായി അരിഞ്ഞത് )
ബീൻസ് -1/2 കപ്പ്
സ്പ്രിംഗ് ഒനിയൻ-1 തണ്ട്
മുട്ട -1 എണ്ണം
കോണ്‍ ഫളൌർ-2 ടേബിൾ സ്പൂണ്‍ (കുറച്ചു വെള്ളത്തിൽ കലക്കി വയ്ക്കുക)
ചിക്കൻ സ്റ്റോക്ക് -1 ലിറ്റർ
ഉപ്പ്-ആവശ്യത്തിന്
കുരുമുളക് പൊടി -ആവശ്യത്തിന്
ഷുഗർ -ആവശ്യത്തിന്
ഒരു പാനിൽ ചിക്കൻ സ്റ്റോക്ക് ഒഴിച്ച് തിളച്ചതിനു ശേഷം കാരറ്റ്, ബീൻസ് സ്വീറ്റ് കോണ്‍ എന്നിവ ചേർത്ത് ഒന്ന് തിളപ്പിക്കുക.വെജിടബൽ അധികം വേവിക്കരുത്. ആവശ്യത്തിന് ഉപ്പ് കുരുമുളക് പൊടി ഷുഗർ എന്നിവ ചേര്‍ക്കുക സോയ് സോസ് ചേര്‍ക്കുക
കോണ്‍ ഫ്ലോര്‍ ചേർത്ത് സൂപ് ആവശ്യത്തിന് തിക്കാക്കുക .
ബീറ്റ് ചെയ്തു വച്ചിരിക്കുന്ന മുട്ട കുറച്ചു കുറച്ചു ഒഴിച്ച് ഇളക്കികൊണ്ടിരിക്കുക
ബൌളിലേക്ക് മാറ്റി സ്പ്രിംഗ് ഒനിയൻ മുകളിലിട്ടു ചില്ലി വിനിഗർ ആവശ്യത്തിന് ചേർത്ത് കഴിക്കാം .
1/2 കപ്പ് വിനിഗരിലോട്ടു 2,3 പച്ചമുളക് ചെറുതായി അരിഞ്ഞു ചേര്‍ക്കുക.