26 October, 2020
തേങ്ങ അരച്ച ചെമ്മീന് കറി

ചെമ്മീൻ കഴുകി വൃത്തിയാക്കി വക്കുക.
മൺചട്ടി അടുപ്പിൽ വച്ച് മുരിങ്ങക്കാ,പടവലങ്ങ,2 പച്ചമുളക് നെടുകെ കീറിയത് എന്നിവ പാകത്തിനു വെള്ളവും ,ഉപ്പും,മഞൾ പൊടിയും,മുളക്പൊടിയും ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.
തേങ്ങ,പച്ചമുളക് ,3 ചെറിയുള്ളി ,1 നുള്ള് മഞൾ പൊടി ഇവ നന്നായി അരച്ച് എടുക്കുക.
വേവിക്കാൻ വച്ച പച്ചകറികൾ കുറച്ച് വെന്ത് കഴിയുമ്പോൾ അരപ്പ്,മാങ്ങാ ,പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.
ഒരു ചെറിയ തിള വരുമ്പോൾ ചെമ്മീൻ കൂടി ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിച്ച് ,നന്നായി വെന്ത ശെഷം തീ ഓഫ് ചെയ്യാം
ഒന്ന് ചെറുതായി കുറുകണം അതാണു പരുവം.
പാനിൽ എണ്ണ ചൂടാക്കി, കടുക്,വറ്റൽമുളക്, കറിവേപ്പില,ഉള്ളി ഇവ താളിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.സ്വാദിഷ്ടമായ ചെമ്മീൻ കറി തയ്യാർ.