26 October, 2020
കായ പയർ എരിശ്ശേരി

കായ- 1
വൻ പയർ – 1/2 കപ്പ് (കുതിർത്തുവെക്കുക )
തേങ്ങ ചിരകിയത് -1 കപ്പ്
നല്ല ജീരകം -1/2 ടീസ്പൂണ്
ചുവന്നുള്ളി -4
മുളകുപൊടി -1 ടേബിൾ സ്പൂണ്
മഞ്ഞൾ പൊടി -1/4 ടീസ്പൂണ്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ -2 ടേബിൾ സ്പൂണ്
കടുക് – 1/2 ടീസ്പൂണ്
വേപ്പില – 1
കായ നുറുക്കിയത് , വൻപയറും മുളകുപൊടിയും മഞ്ഞൾപൊടിയും കുറച്ചു വെള്ളത്തിൽ കുക്കറിൽ വേവിച്ചെടുക്കുക.
തേങ്ങ 2 ടേബിൾ സ്പൂണ് മാറ്റി വച്ചതിനു ശേഷം നല്ല ജീരകവും ചുവന്നുള്ളിയും അരച്ചെടുത്ത് (അധികം പേസ്റ്റ് ആകരുത്) വേവിച്ചു വച്ചതിലോട്ടു ചേർത്ത് വീണ്ടും തിളപ്പിക്കുക .
ആവശ്യത്തിനു ഉപ്പ് ചേർക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചതിനു ശേഷം മാറ്റി വച്ചിരിക്കുന്ന തേങ്ങ ചേർത്ത് ചുവക്കെ വറക്കുക. വേപ്പിലയും വറ്റൽ മുളകും കൂടെ ചേർത്ത് കറിയിലോട്ടു താളിച്ച് ഒഴിക്കുക.രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ എരിശ്ശേരി റെഡി