26 October, 2020
വെറൈറ്റി ഇഡ്ലി ഉണ്ടാക്കിയല്ലോ

ചേരുവകൾ;-
പച്ചരി – 1 കപ്പ്
ഉഴുന്ന് – 1/2 കപ്പ്
ഉലുവ – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഇഞ്ചി – 2 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
ഉഴുന്ന് – 1 ടീസ്പൂൺ
ചുക്കുപൊടി – 1 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
നെയ്യ് – 1 ടേബിൾസ്പൂൺ
കുരുമുളക് – 1 ടീസ്പൂൺ
കായപ്പൊടി – 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം;
പച്ചരിയിൽ ഉലുവയും ചേർത്ത് 5 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കണം. അതുപോലെ തന്നെ ഉഴുന്നും വേറെ പാത്രത്തിൽ കുതിർത്തു വയ്ക്കണം. 5 മണിക്കൂർ കഴിഞ്ഞ് രണ്ടും അരച്ച് പുളിക്കാനായി വയ്ക്കണം.
പുളിച്ചശേഷം മാവിലേക്ക് ഒരു പാനിൽ നെയ്യ് ചൂടാക്കി ഉഴുന്ന്, കുരുമുളക്, കറിവേപ്പില, ജീരകം കായപ്പൊടി എല്ലാം ചേർത്ത് മൂപ്പിച്ചു ചേർക്കണം. അതിന് ശേഷം ആവശ്യത്തിന് ഉപ്പും ചുക്ക് പൊടിയും കൂടി ചേർത്ത് ഇളക്കി ഇഡ്ലി പാത്രത്തിൽ ഒഴിച്ച് ആവിയിൽ വയ്ക്കുക.