"> യെല്ലോ റൈസ് | Malayali Kitchen
HomeFood Talk യെല്ലോ റൈസ്

യെല്ലോ റൈസ്

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

ബസ്മതി റൈസ് – 2 കപ്പ്
തേങ്ങ ചിരകിയത് – 2 കപ്പ്
സവാള – 3 എണ്ണം
കുരുമുളക് – 10 എണ്ണം
ഗ്രാമ്പു – 4 എണ്ണം
ഏലക്കായ – 4 എണ്ണം
കറുവാപട്ട – 2 കഷണം
കശുവണ്ടി
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
നെയ്യ് – 3 ടീസ്പൂൺ
വെളിച്ചെണ്ണ
ഉപ്പ്

തയാറാക്കുന്ന വിധം;-

അരി നന്നായി കഴുകി 20 മിനിറ്റ് കുതിരാൻ വയ്ക്കുക.
2 സവാള നീളത്തിൽ അരിഞ്ഞു അര ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക. വെളിച്ചെണ്ണയും നെയ്യും കൂടി മിക്സ് ചെയ്തതിൽ വറുത്തെടുക്കുക.
കശുവണ്ടിയും വറുത്തെടുക്കണം.
കുറച്ച് എണ്ണ മാറ്റിയിട്ട് അതിലേയ്ക്ക് മസാല ഇട്ടു കൊടുക്കണം.
1 സവാള ചെറുതായി അരിഞ്ഞതു ചേർത്ത് വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി ചേർത്തിളക്കി തീ ഓഫ് ചെയ്യാം.
4 ഗ്ളാസ് തേങ്ങാപ്പാലിൽ കറിവേപ്പിലയും ഉപ്പും വഴറ്റി വച്ചിരിക്കുന്ന സവോളയും ചേർത്ത് തിളയ്ക്കുമ്പോൾ അരി ചേർത്ത് 1 ടീസ്പ്പൂൺ നാരങ്ങ നീരും ചേർത്ത് മീഡിയം ഫ്ലെയിമിൽ വേവിക്കുക.
തേങ്ങാപ്പാൽ വറ്റി ചോറിനൊപ്പം ആവുമ്പോൾ തീ നന്നായി കുറച്ച് വേവിച്ചെടുക്കണം.
പ്ലേറ്റിലേക്കു വിളമ്പി മുകളിൽ വറുത്ത സവാളയും കശുവണ്ടിയും വിതറി ഗാർണിഷ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *