27 October, 2020
ബീറ്റ് റൂട്ട് ഹല്‍വ

ചേരുവകള്‍
ബീറ്റ് റൂട്ട്- 250 ഗ്രാം
പഞ്ചസാര- 1 കപ്പ്
മൈദ- 2 ടേബിള്‍സ്പൂണ്‍
പാല്- 2 കപ്പ്
അണ്ടിപ്പരിപ്പ്- 15 എണ്ണം
നെയ്യ്- 3 ടേബിള്‍സ്പൂണ്‍
ഏലയ്ക്ക- 1 ടീസ്പൂണ്‍
ബദാം- നാലെണ്ണം
ഉണക്കുമുന്തിരി- ആറെണ്ണം
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തില്‍ മൈദയും പാലും ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് ചീകിവച്ചിരിക്കുന്ന ബീറ്റ്റൂട്ട് പഞ്ചസാരയും ചേര്‍ത്ത് നല്ലവണ്ണം ഇളയ്ക്കുക. ഇളയ്ക്കുമ്പോള് കുറേശ്ശെയായി നെയ്യ് ഒഴിച്ചുകൊണ്ടിരിക്കണം.
ഇതിലേക്ക് ചെറുതായി നുറുക്കി നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും ഏലയ്ക്കാ പൊടിച്ചതും ചേര്‍ക്കണം. പാകമായല്‍ മിശ്രിതം നെയ്യ് പുരട്ടിയ പാത്രത്തില്‍ ഒഴിക്കുക. തണുത്തു കഴിഞ്ഞാല്‍ മുറിച്ച് ഉപയോഗിക്കാം