"> പരിപ്പ് പുതുരുചിയിൽ | Malayali Kitchen
HomeRecipes പരിപ്പ് പുതുരുചിയിൽ

പരിപ്പ് പുതുരുചിയിൽ

Posted in : Recipes on by : Annie S R

1. ചെറുപയറുപരിപ്പ് ഇളം പാകത്തിൽ വറുത്തത് – ഒരു കപ്പ്
2. ഗരം മസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
3. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
ഉണക്കമുളക് (ഓരോന്നും രണ്ടായി മുറിക്കണം) – 2
4. ഉപ്പ് – പാകത്തിന്
ചെറുനാരങ്ങാ നീര് – ഒരു ചെറിയ സ്പൂൺ
5. കുറുകിയ തേങ്ങാപ്പാൽ – അര കപ്പ്
പാകം ചെയ്യുന്ന വിധം
∙മസാലപ്പൊടി ഒരു വലിയ സ്പൂൺ വെള്ളത്തിൽ കുതിർത്തുവയ്ക്കുക.
∙പരിപ്പ്, പാകത്തിനു വെള്ളമൊഴിച്ചു മയത്തിൽ വേവിച്ചുടയ്ക്കുക.
∙ചാറ് ഇ‌ടത്തരം അയവിലാകുമ്പോൾ കുതിർത്ത മസാലപ്പൊടി ചേർക്കുക.
∙നാരങ്ങാനീരും ഉപ്പും ചേർത്ത്, അവസാനം തേങ്ങാപ്പാൽ ചേർത്ത് ഒന്നു ചൂടാകുമ്പോൾ വാങ്ങി (തിളയ്ക്കരുത്) മൂന്നാമത്തെ ചേരുവകൾ ഉലർത്തിച്ചേർക്കുക.

Leave a Reply

Your email address will not be published. Required fields are marked *