"> കടുക്ക അച്ചാർ | Malayali Kitchen
HomeRecipes കടുക്ക അച്ചാർ

കടുക്ക അച്ചാർ

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

കടുക്ക- 1 കിലോ

ഇഞ്ചി- നാല് കഷ്ണം ചതച്ചത്

വെളുത്തുള്ളി-20 എണ്ണം അരിഞ്ഞത്

കറിവേപില- രണ്ട് തണ്ട്

പച്ചമുളക്- 5 എണ്ണം അരിഞ്ഞത്

മുളക് പൊടി- 5 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പൊടി- 1/4 ടേബിള്‍ സ്പൂണ്‍

ഉലുവപൊടി- 1/4 ടേബിള്‍ സ്പൂണ്‍

കായം- 1/4 ടേബിള്‍ സ്പൂണ്‍

കടുക്: 1 ടേബിള്‍ സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

നല്ലെണ്ണ- 2 ടേബിള്‍ സ്പൂണ്‍

വിനാഗിരി- 1/4 കപ്പ്

വെള്ളം- 1/2 കപ്പ്

ഓയില്‍- കടുക്ക പൊരിക്കാന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

കടുക്ക നന്നായി കഴുകുക.മഞ്ഞള്‍ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ പുരട്ടിയ ശേഷം കടുക്ക പൊരിച്ചെടുക്കുക.മറ്റൊരു പാത്രത്തില്‍ കടുക് വറുത്തെടുത്തതിന് ശേഷം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇട്ട് വഴറ്റിയെടുക്കുക.അല്‍പം മുളക് പൊടി ഇടുക.ഇനി പൊരിച്ചെടുത്ത കടുക്കയും കറിവേപ്പിലയും ചേര്‍ക്കുക, നന്നായി ഇളക്കുക.അരക്കപ്പ് വെള്ളവും അല്‍പം ഉപ്പും ചേര്‍ക്കുക.ചൂടാവുന്നത് വരെ കാത്ത് നില്‍ക്കുക.ഉലുവപ്പൊടിയും കായവും ചേര്‍ക്കുക.നിങ്ങളുടെ ഇഷ്ടാനുസരണം അല്‍പം വിനാഗിരി ചേര്‍ക്കാം.ചാറ് കട്ടിയാവുന്നത് വരെ വേവിക്കുക തണുപ്പിച്ചതിന് ശേഷം വായു സഞ്ചാരമില്ലാത്ത കുപ്പിയില്‍ സൂക്ഷിച്ച് വെക്കുക.ഉപയോഗിക്കുന്നതിന് മുമ്പ് മൂന്നോ നാലോ ദിവസം കുപ്പിയില്‍ സൂക്ഷിച്ച് വെക്കുക.ആവശ്യമെങ്കില്‍ ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ നല്ലെണ്ണ അച്ചാറിന് മുകളില്‍ ഒഴിക്കാം

Leave a Reply

Your email address will not be published. Required fields are marked *