"> തക്കാളികൊണ്ടൊരു മീൻകറി | Malayali Kitchen
HomeRecipes തക്കാളികൊണ്ടൊരു മീൻകറി

തക്കാളികൊണ്ടൊരു മീൻകറി

Posted in : Recipes on by : Annie S R

1. മീൻ – ഒരു കിേലാ

2. ഇഞ്ചി – മൂന്നിഞ്ചു കഷണം

വെളുത്തുള്ളി – ആറ് അല്ലി

മുളകുപൊടി – മൂന്നു വലിയ സ്പൂൺ

വിനാഗിരി – അരക്കപ്പ്

ഉപ്പ് – പാകത്തിന്

3. എണ്ണ – പാകത്തിന്

4. കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം

പച്ചമുളക് – ആറ്, അരിഞ്ഞത്

വെളുത്തുള്ളി – എട്ട് അല്ലി, അരിഞ്ഞത്

5. സവാള – മുക്കാൽ കിലോ, അരിഞ്ഞത്

6. ടുമാറ്റോ സോസ് – കാൽÐഅരക്കപ്പ്

വെള്ളം – ഒരു കപ്പ്

7. സോയാസോസ് – ഒരു െചറിയ സ്പൂൺ

ചുവന്ന കളർ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ മീൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു മസാല തയാറാക്കി വയ്ക്കണം.

∙ ഈ മസാലയിൽ നിന്ന് അൽപം എടുത്തു മീനിൽ പുരട്ടി വയ്ക്കുക.

∙ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വറുത്തു കോരി മാറ്റിവയ്ക്കണം.

∙ ഇതേ എണ്ണയിൽ മീൻ ഇട്ട് മൂന്നു മിനിറ്റ് വറുത്തു മാറ്റുക.

∙ സവാള ബ്രൗൺ നിറത്തിൽ വറുത്തു കോരുക.

∙ എണ്ണയിലേക്കു ബാക്കിയുള്ള മസാല ചേർത്തു വഴറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ ടുമാറ്റോ സോസും ഒരു കപ്പ് വെള്ളവും േചർത്തു തിളപ്പിക്കുക.

∙ നന്നായി തിളയ്ക്കുമ്പോൾ സവാള വറുത്തതും സോയാസോസും കളറും ചേർത്തിളക്കണം.

∙ ഇതിലേക്കു മീൻ കഷണങ്ങളും ചേർത്തു വേവിച്ചു വാങ്ങി വറുത്തു കോരിയ നാലാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *