"> ക്രൻചി ചിക്കൻ ഫിങ്കേഴ്സ് | Malayali Kitchen
HomeRecipes ക്രൻചി ചിക്കൻ ഫിങ്കേഴ്സ്

ക്രൻചി ചിക്കൻ ഫിങ്കേഴ്സ്

Posted in : Recipes on by : Annie S R

1. ചിക്കൻ ബ്രെസ്റ്റ് – നാല്, ഒരിഞ്ചു കനത്തിൽ നീളത്തിൽ മുറിച്ചത്

2. കട്ടിമോര് – അരക്കപ്പ്

വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ

ഇഞ്ചി അരച്ചത് – അര ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3. മുട്ട – ഒന്ന്, അടിച്ചത്

4. കോൺഫ്ളേക്ക്സ് തരുതരുപ്പായി പൊടിച്ചത് – അരക്കപ്പ്

റൊട്ടിപ്പൊടി – കാൽ കപ്പ്

5. എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചിക്കൻ കഷണങ്ങളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙ പുരട്ടി വച്ചിരിക്കുന്ന ചിക്കൻ വെള്ളം ഊറ്റിക്കളഞ്ഞ ശേഷം മുട്ട അടിച്ചതിൽ മുക്കിയെടുക്കുക.

∙ ഇതു യോജിപ്പിച്ചു വച്ചിരിക്കുന്ന നാലാമത്തെ ചേരുവയിൽ പൊതിഞ്ഞു തിളച്ച എണ്ണയിൽ വറുത്തു കോരുക.

Leave a Reply

Your email address will not be published. Required fields are marked *