"> തായ് ഫിഷ് | Malayali Kitchen
HomeRecipes തായ് ഫിഷ്

തായ് ഫിഷ്

Posted in : Recipes on by : Annie S R

1. മീൻ – അരക്കിലോ

2. സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

വെളുത്തുള്ളി – എട്ട് അല്ലി

മഞ്ഞൾപ്പൊടി – കാല്‍ ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

വാളൻപുളി പിഴിഞ്ഞത് – മുക്കാൽ വലിയ സ്പൂൺ

3. വെണ്ണ/എണ്ണ – വറുക്കാൻ ആവശ്യത്തിന്

4. വിനാഗിരി – അര വലിയ സ്പൂൺ

സോയാസോസ് – ഒരു വലിയ സ്പൂൺ‌

വെള്ളം – അര-മുക്കാൽ കപ്പ്

പഞ്ചസാര – അര ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ മീൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു മീനിൽ പുരട്ടി ഏകദേശം ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙ പാനില്‍ എണ്ണയോ വെണ്ണയോ ചൂടാക്കി മീനിട്ട് ഇരുവശവും ഇളംബ്രൗൺ നിറമാകും വരെ വറുക്കുക.

∙ ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ വയ്ക്കുക.

∙ മീൻ വെന്ത ശേഷം വാങ്ങി വൈറ്റ് റൈസിനൊപ്പം വിളമ്പാം

Leave a Reply

Your email address will not be published. Required fields are marked *