"> ബീഫ് ഏത്തക്കായ കറി | Malayali Kitchen
HomeRecipes ബീഫ് ഏത്തക്കായ കറി

ബീഫ് ഏത്തക്കായ കറി

Posted in : Recipes on by : Annie S R

1. കൊഴുപ്പോടു കൂടി െചറിയ കഷണങ്ങളാക്കിയ ബീഫ് – അരക്കിലോ

2. ഏത്തക്കായ – കാൽ കിലോ

3. പച്ചമുളക് – അഞ്ച്, രണ്ടായി കീറിയത്

ഇഞ്ചി – ഒരു കഷണം, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5. തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്

പെരുംജീരകം – രണ്ടു ചെറിയ സ്പൂൺ

കറുവാപ്പട്ട – ഒരു കഷണം

ഏലയ്ക്ക – രണ്ട്

ഗ്രാമ്പൂ – നാല്

വെളുത്തുള്ളി – അഞ്ച് അല്ലി

6. മുളകുപൊടി – രണ്ടു െചറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾ‌പ്പൊടി – അര െചറിയ സ്പൂൺ

7. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഇറച്ചി വൃത്തിയാക്കി വയ്ക്കുക.

∙ ഏത്തക്കായ ചെറിയ കഷണങ്ങളാക്കി വയ്ക്കണം.

∙ ഇറച്ചി മൂന്നാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു കുക്കറിലാക്കി വേവിക്കണം.

∙ െവളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വറുക്കുക. ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു മൂക്കുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക.

∙ ചൂടാറിയ ശേഷം മയത്തിൽ അരച്ചെടുക്കണം.

∙ വേവിച്ച ഇറച്ചിയിൽ ഏത്തക്കായയും ചേർത്തു വേവിക്കണം. വെന്തു വരുമ്പോൾ അരപ്പു ചേർത്തു വേവിച്ചു പാകത്തിനുപ്പു ചേർത്തു പിരളൻ പരുവത്തിൽ വാങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *