28 October, 2020
തൈരിൽ വേവിച്ച മീൻ

1. മീൻ – അരക്കിലോ
2. ഗ്രാമ്പൂ – രണ്ട്
കറുവാപ്പട്ട – ഒരിഞ്ചു വലുപ്പമുള്ള രണ്ടു കഷണം
ഏലയ്ക്ക – രണ്ട്
3. എണ്ണ – പാകത്തിന്
4. സവാള അരച്ചത് – ഒരു വലിയ സ്പൂൺ
ഇഞ്ചി അരച്ചത് – രണ്ടു െചറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
5. പുളിയുള്ള തൈര് – ഒരു കപ്പ്, അടിച്ചത്
6. പച്ചമുളക് – നാല്, അറ്റം പിളർന്നത്
പഞ്ചസാര – അൽപം
മല്ലിയില – രണ്ടു വലിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക.
∙ രണ്ടാമത്തെ േചരുവ പൊടിച്ചു വയ്ക്കണം.
∙ എണ്ണ ചൂടാക്കി മീൻ വറുത്തു കോരുക.
∙ ബാക്കിയുള്ള എണ്ണയിൽ പൊടികളും നാലാമത്തെ േചരു വയും ചേർത്തു നന്നായി വഴറ്റണം.
∙ ഇതിലേക്കു തൈര് അടിച്ചതു ചേർത്തിളക്കി തിളച്ചു തുട ങ്ങുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.
∙ ഇതിൽ മീനും ആറാമത്തെ േചരുവയും േചർത്തു തിരികെ അടുപ്പത്തു വച്ചു ചെറുതീയിലാക്കി ഗ്രേവി നന്നായി കുറുകി, മസാല നന്നായി പിടിക്കുന്നതു വരെ വേവിച്ചു വാങ്ങി ചൂടോടെ വിളമ്പാം.