28 October, 2020
ഉരുളക്കിഴങ്ങ് ചില്ലി

ചേരുവകള്‍:
ഉരുളക്കിഴങ്ങ്: അഞ്ചെണ്ണം, നീളത്തില്‍ മുറിച്ചത്
ഉള്ളി- ഒന്ന്, ചെറുതായി മുറിച്ചത്
ഇഞ്ചി- ഒരു ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി- അരിഞ്ഞത്, ഒരു ടേബിള്‍സ്പൂണ്‍
സോയ സോസ്- ഒരു ടേബിള്‍സ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ്- ഒരു ടേബിള്‍സ്പൂണ്‍
മുളകുപൊടി- ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കോണ്‍ഫ്ളോര്‍- രണ്ടു ടേബിള്‍സ്പൂണ്‍
എണ്ണ- ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്നവിധം:
ഉരുളക്കിഴങ്ങ് സ്വര്‍ണ നിറമാകുംവരെ വറുക്കുക. ശേഷം മാറ്റിവെക്കുക.ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് ഇളക്കുക. ശേഷം സവാള ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.സോയ സോസ്, കെച്ചപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ശേഷം വറുത്തുവെച്ച ഉരുളക്കിഴങ്ങ് ചേര്‍ത്ത് മിക്സ് ചെയ്യാം. കോണ്‍ഫ്ളോര്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ഇതിലൊഴിക്കാം.