"> ചൈനീസ് ചിക്കൻ | Malayali Kitchen
HomeRecipes ചൈനീസ് ചിക്കൻ

ചൈനീസ് ചിക്കൻ

Posted in : Recipes on by : Annie S R

1. ചിക്കൻ ബ്രെസ്റ്റ് – 450 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത്

2. പഞ്ചസാര – ഒരു െചറിയ സ്പൂണ്‍

ഡാർക്ക് സോയാസോസ് – ഒരു വലിയ സ്പൂൺ

കോൺഫ്ളോർ – ഒരു വലിയ സ്പൂൺ‌

സോസിന്

3. പഞ്ചസാര – ഒരു െചറിയ സ്പൂൺ

വൈറ്റ് വിനിഗർ (ചൈനീസ്) – രണ്ടു െചറിയ സ്പൂൺ

സോയാസോസ് – ഒരു വലിയ സ്പൂൺ

ചിക്കൻ സ്റ്റോക്ക് – പാകത്തിന്

കോൺഫ്ളോർ – രണ്ടു െചറിയ സ്പൂൺ

4. നിലക്കടലയെണ്ണ – രണ്ടു വലിയ സ്പൂൺ

5. കുരുമുളക് – നാലഞ്ചു മണി

6. ചൈനീസ് വൈൻ – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു െചറിയ സ്പൂൺ

ഗലാൻഗാൽ (മാങ്ങായിഞ്ചി) പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

മഞ്ഞ കാപ്സിക്കം – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – രണ്ടു മൂന്നു എണ്ണം

വറ്റൽമുളക് – രണ്ടു–മൂന്ന്, അരി കളഞ്ഞു വട്ടത്തില്‍‌ മുറിച്ചത് രണ്ടു ചെറി‌യ സ്പൂൺ

7. കശുവണ്ടിപ്പരിപ്പ് വറുത്തത് – 10–12

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഷണങ്ങളിൽ രണ്ടാമത്തെ ചേരുവ പുരട്ടി വയ്ക്കുക.

∙ സോസിനുള്ള മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു മാറ്റിവയ്ക്കുക.

∙എണ്ണ നന്നായി ചൂടാക്കി കുരുമുളകു മണികളിട്ടു നന്നായി കറുത്തു വരുമ്പോൾ കോരി മാറ്റി വയ്ക്കുക.

∙ഇതിലേക്കു പുരട്ടി വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്തു മെല്ലേ വറുത്ത ശേഷം ആറാമത്തെ ചേരുവ ചേർത്തിളക്കുക.

∙ നന്നായി യോജിച്ച ശേഷം സോസ് ചേർത്തിളക്കി 10–12 മിനിറ്റ് കൂടി അടുപ്പത്തു വയ്ക്കണം.

∙ പിന്നീട് കശുവണ്ടി വറുത്തതും വിതറി വാങ്ങി ചൂടോടെ നൂഡിൽസിനോ ഫ്രൈഡ് റൈസിനോ ഒപ്പം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *