29 October, 2020
സ്റ്റെർ ഫ്രൈഡ് ബീഫ് സവാളയ്ക്കും മഷ്റൂമിനും ഒപ്പം

1. ബീഫ്, കൊഴുപ്പില്ലാതെ സ്ലൈസ് ചെയ്തത് അല്ലെങ്കിൽ വേവിച്ച ബീഫ് സ്ലൈസ് ചെയ്തത് – 250 ഗ്രാം
2. ഫൈവ് സ്പൈസ് പൗഡർ – കാൽ ചെറിയ സ്പൂൺ
വെളുത്തുള്ളി – മൂന്ന് അല്ലി, അരിഞ്ഞത്
ഇഞ്ചി ഗ്രേറ്റ് െചയ്തത് – അര െചറിയ സ്പൂൺ
3. എണ്ണ – മൂന്നു വലിയ സ്പൂണ്
4. സവാള – രണ്ട് ഇടത്തരം, ഓരോന്നും എട്ടായി മുറിച്ചത്
ബട്ടൺ മഷ്റൂം – എട്ട്, അരിഞ്ഞത്
5. സോയാസോസ് – രണ്ടു വലിയ സ്പൂൺ
പഞ്ചസാര – രണ്ടു െചറിയ സ്പൂൺ
സ്റ്റോക്ക് – മുക്കാൽ കപ്പ്
6. വെള്ളം – ഒരു കപ്പ് (ആവശ്യമെങ്കിൽ)
7. കോൺഫ്ളോർ – രണ്ടു ചെറിയ സ്പൂൺ, ഒരു വലിയ സ്പൂൺ െവള്ളത്തിൽ കലക്കിയത്
8. സ്പ്രിങ് അണിയൻ – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ബീഫ് കഷണങ്ങളാക്കിയതിൽ രണ്ടാമത്തെ േചരുവ വിതറി നന്നായി യോജിപ്പിച്ചു വയ്ക്കണം.
∙ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി, സവാളയും മഷ്റൂമും േചർത്തു രണ്ടു–മൂന്നു മിനിറ്റ് വഴറ്റുക.
∙ഇതിലേക്കു ബീഫ് ചേർത്തു നല്ല ചൂടിലാക്കി തുടരെയിളക്കിയും മെല്ലേ കുടഞ്ഞും യോജിപ്പിക്കുക. ബീഫിന്റെ നിറം മാറി വരണം.
∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി തിളപ്പിക്കുക. ആവശ്യമെങ്കിൽ വെള്ളം േചർക്കാം.
∙ കോൺഫ്ളോർ വെള്ളത്തിൽ കലക്കിയതും ചേർത്തിളക്കി കുറുക്കി വാങ്ങി സ്പ്രിങ് അണിയൻ കൊണ്ട് അലങ്കരിച്ചു വിളമ്പാം.