"> ഇറച്ചി ഓംലെറ്റ് ബിരിയാണി | Malayali Kitchen
HomeRecipes ഇറച്ചി ഓംലെറ്റ് ബിരിയാണി

ഇറച്ചി ഓംലെറ്റ് ബിരിയാണി

Posted in : Recipes on by : Annie S R

1. ബീഫ് ഇടത്തരം വലുപ്പത്തിൽ മുറിച്ചത് – അരക്കിലോ

2. ഉപ്പ്, വെള്ളം – ആവശ്യത്തിന്

3. വെളുത്തുള്ളി – ഒരു കുടം

ഇഞ്ചി – ഒരു െചറിയ കഷണം

പെരുംജീരകം – ഒരു െചറിയ സ്പൂൺ

ഇറച്ചി മസാലപ്പൊടി – ഒരു െചറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

മുളകുപൊടി – അര വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

4. നെയ്യ് – അഞ്ചു വലിയ സ്പൂൺ

5. വഴനയില – നാല്

സവാള – രണ്ട്, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്

പച്ചമുളക് – മൂന്ന്, നീളത്തിൽ മുറിച്ചത്

6. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

7. കശുവണ്ടിപ്പരിപ്പ് നുറുക്ക് – ഒരു വലിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് – മൂന്നു വലിയ സ്പൂൺ

8. മല്ലിയില – കുറച്ച്

9. വെള്ളം – ആവശ്യത്തിന്

വഴനയില – നാല്

ഉപ്പ് – പാകത്തിന്

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

10. ബിരിയാണി അരി – അരക്കിലോ

11. മുട്ട – മൂന്ന്, അടിച്ചത്

12. സവാള അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

13. നെയ്യ് – രണ്ടു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ഇറച്ചി പാകത്തിനുപ്പും വെള്ളവും േചർത്തു കുക്കറിൽ വേവിക്കുക.

∙ മൂന്നാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കണം.

∙ പാനിൽ .നെയ്യ് ചൂടാക്കി, അഞ്ചാമത്തെ േചരുവ വഴറ്റുക.

∙ നന്നായി വഴന്ന ശേഷം അരപ്പു ചേർത്തു വഴറ്റി മൂത്തു വരുമ്പോൾ തക്കാളി ചേർത്തു വഴറ്റണം. ഇതിലേക്ക് ഇറച്ചി ചാറുൾപ്പെടെ ചേർത്തിളക്കി തിളപ്പിക്കുക.

∙ ചാറു കുറുകുമ്പോൾ ഏഴാമത്തെ ചേരുവ അരച്ചതും മല്ലിയിലയും പാകത്തിനുപ്പും േചർത്തിളക്കി തിളയ്ക്കുമ്പോൾ വാങ്ങി വയ്ക്കുക.

∙ ഒരു പാത്രത്തിൽ ഒമ്പതാമത്തെ ചേരുവ ചേർത്തു തിളപ്പിക്കുക. തിളയ്ക്കുമ്പോൾ അരി ചേർത്തു വേവിച്ചൂറ്റുക.

∙ മുട്ട അടിച്ചതിൽ ഉപ്പും സവാളയും പച്ചമുളകും ചേർത്തടിച്ച് ഓംലെറ്റ് ഉണ്ടാക്കി വയ്ക്കുക.

∙ ബിരിയാണി സെറ്റ് ചെയ്യാനുള്ള പാത്രത്തിൽ പകുതി ചോറു നിരത്തുക. ഇതിനു മുകളിൽ ഇറച്ചിക്കറിയുെട പകുതി നിരത്തുക. ഇതിനു മുകളിൽ ഒാംെലറ്റ് വയ്ക്കണം. ബാക്കി ഇറച്ചിക്കറി, ബാക്കി ചോറ് എന്നിങ്ങനെ നിരത്തുക. ഏറ്റവും മുകളിൽ നെയ്യ് ഒഴിക്കുക.

∙ അലുമിനിയം ഫോയിൽ കൊണ്ടു മൂടി ബേക്ക് ചെയ്യുക.

∙ സെർവിങ് പ്ലേറ്റിലേക്കു കമഴ്ത്തി വിളമ്പുക.

Leave a Reply

Your email address will not be published. Required fields are marked *