29 October, 2020
ചക്ക ഹൽവ

ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത ചക്കച്ചുള അരക്കിലോ
തേങ്ങ ചിരകിയത് 2 കപ്പ്
ശര്‍ക്കര 200 ഗ്രം
വെള്ളം അരക്കപ്പ്
ഏലയ്ക്കാപ്പൊടി ഒരു നുള്ള്
നെയ്യ് ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചക്കച്ചുളയും തേങ്ങയും വെവ്വേറെ മിക്സിയില്‍ അരച്ചെടുക്കുക. ശര്‍ക്കര ചീകി വെള്ളമൊഴിച്ച് പാത്രത്തില്‍വച്ച് കുറഞ്ഞ തീയില്‍ പാനിയാക്കുക. നെയ്യ് ഒഴികെ ബാക്കി ചേരുവകള്‍ ഉരുളിയിലൊഴിച്ച് തീയില്‍ വച്ച് ഹല്‍വ പാകമാകുന്നതുവരെ അടിക്കുപിടിക്കാതെ ഇളക്കുക. പാകമായാല്‍ അടുപ്പില്‍ നിന്നിറക്കി നെയ്യ് ഒഴിക്കുക. ചൂടോടെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. തണുത്ത ശേഷം മുറിച്ച് വിളമ്പാം