29 October, 2020
മിൽക്ക് കോഫി പുഡ്ഡിംഗ്

ചേരുവകൾ:
പാൽ – ഒരു കപ്പ്
കോഫി പൗഡർ – ഒരു ടീസ്പൂൺ
വാനില പൗഡർ – രണ്ട് ടീസ്പൂൺ
കോൺഫ്ലോർ – ഒരു ടേബിൾസ്പൂൺ
പഞ്ചസാര – കാൽകപ്പ്
തയ്യാറാക്കുന്ന വിധം
രണ്ട് ടേബിൾസ്പൂൺ പാലിൽ കോൺഫ്ലോർ കലക്കിവയ്ക്കുക. ഒരു പാത്രം അടുപ്പത്തുവച്ച് പാൽ തിളപ്പിക്കുക. ചൂടായ പാലിൽ കലക്കി വച്ചിരിക്കുന്ന കോൺഫ്ലോറും പഞ്ചസാരയും ചേർത്ത് തുടരെതുടരെയിളക്കുക. ഇതിലേക്ക് കോഫി പൗഡറും വാനില പൗഡറും ചേർത്ത് പാത്രത്തിൻ്റെ അരികിൽ നിന്നും വിട്ടുവരുന്ന പാകമാകുന്നതുവരെ ഇളക്കുക. ഈ മിശ്രിതം ഭംഗിയുള്ള ഒരു ബൗളിലേക്ക് പകർന്ന് ചൂടാറിയശേഷം അഞ്ച് മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചുപയോഗിക്കാം.