"> താള് കറി | Malayali Kitchen
HomeRecipes താള് കറി

താള് കറി

Posted in : Recipes on by : Sukanya Suresh

ചേരുവകൾ:

ചേമ്പിന് തണ്ട് – ഒരെണ്ണം (വലുത്)

തേങ്ങ – ഒരു മുറി

ജീരകം – ഒരു നുള്ള്

വെളുത്തുള്ളി – പത്തല്ലി

മുളകുപൊടി – അര ടീസ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

കുടമ്പുളി – ഒരു ചെറിയ കഷ്ണം

ഉപ്പ് – പാകത്തിന്

കടുക് – ഒരു ടീസ്പൂൺ

ഉണക്കമുളക് – രണ്ടെണം

കറിവേപ്പില – ഒരു തണ്ട്

വെളിച്ചണ്ണ – ഒരു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം:

ചേമ്പിന് തണ്ട് ( താള് ) തോലുകളഞ്ഞ് ചെറുതായി അരിയുക. ഇതിലേക്ക് ഒരു ചെറിയ കഷ്ണം കുടമ്പുളിയും ഉപ്പും ചേർത്ത് വേവിച്ച് വെള്ളം ഊറ്റിക്കളയുക. തേങ്ങ, ജീരകം, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ അരച്ചത് ചേർത്ത് തിളപ്പിക്കുക. ശേഷം വെളിച്ചെണ്ണയിൽ ഉണക്കമുളക്, കടുക്, കറിവേപ്പില എന്നിവ വറുത്തിടുക.

Leave a Reply

Your email address will not be published. Required fields are marked *