29 October, 2020
വെണ്ടയ്ക്ക മുട്ടയ്ക്കൊപ്പം

1. വെണ്ടയ്ക്ക – 300 ഗ്രാം
2. സവാള – ഒന്ന്, അരിഞ്ഞത്
സാജീരകം – ഒരു നുള്ള്
പച്ചമുളക് – ഒന്ന്, അരിഞ്ഞത്
3. മുട്ട – മൂന്ന്
സവാള – ഒന്ന്, അരിഞ്ഞത്
പച്ചമുളക് – ഒന്ന്, അരിഞ്ഞത്
മല്ലിയില അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
തക്കാളി – ഒന്ന്, അരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ കഷണം, അരിഞ്ഞത്
4. എണ്ണ – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ വെണ്ടയ്ക്ക ചെറുതായി അരിഞ്ഞു രണ്ടാമത്തെ േചരുവ ചേർത്തു വഴറ്റുക.
∙ വെണ്ടയ്ക്ക വെന്ത ശേഷം ഇതിനു മുകളിലേക്ക് മൂന്നാമത്തെ േചരുവ േചർത്തടിച്ചത് ഒഴിച്ച് പാത്രം അടച്ചു വയ്ക്കുക.
∙ സെറ്റ് ആകുമ്പോൾ വാങ്ങി വിളമ്പാം.