"> മസാല പ്രോൺസ് | Malayali Kitchen
HomeRecipes മസാല പ്രോൺസ്

മസാല പ്രോൺസ്

Posted in : Recipes on by : Annie S R

1. ചെമ്മീൻ – മുക്കാൽ കിലോ

2. മുളകുപൊടി – രണ്ടു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ

4. ചുവന്നുള്ളി – കാൽ കിലോ, അരിഞ്ഞത്

പച്ചമുളക് – മൂന്ന്, അറ്റം പിളർന്നത്

കറിവേപ്പില – രണ്ടു മൂന്നു തണ്ട്

5. ഇഞ്ചി–വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ

6. മുളകുപൊടി – അര െചറിയ സ്പൂൺ

മല്ലിപ്പൊടി – അര െചറിയ സ്പൂൺ

പെരുംജീരകം – ഒരു െചറിയ സ്പൂൺ

7. ഉപ്പ് – പാകത്തിന്

പഞ്ചസാര – കാൽ െചറിയ സ്പൂൺ

8. നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

പാകം െചയ്യുന്ന വിധം

∙ ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വാൽ കളയാതെ വൃത്തിയാക്കി, രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.

∙ വെളിച്ചെണ്ണ ചൂടാക്കി ചെമ്മീൻ ചേർത്തു നല്ല ചൂടിൽ ഒരു മിനിറ്റ് വറുത്തെടുത്തു മാറ്റിവയ്ക്കുക.

∙ ബാക്കി എണ്ണയിൽ ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും േചർത്തു വഴറ്റണം.

∙ ഇളം ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചിÐെവളുത്തുള്ളി ചതച്ചതും േചർത്തു വഴറ്റുക.

∙ നന്നായി വഴന്ന ശേഷം ആറാമത്തെ േചരുവ ചേർത്തു മൂപ്പിച്ച ശേഷം ഉപ്പും പഞ്ചസാരയും േചർത്തിളക്കുക.

∙ ഇതിലേക്കു ചെമ്മീൻ വറുത്തതു ചേർത്തു നല്ല തീയിൽ വച്ച ശേഷം നാരങ്ങാനീരും േചർത്തു മൂടി വച്ച് ഒരു മിനിറ്റ് വേവിക്കുക.

∙ തീയിൽ നിന്നു വാങ്ങി ഏതാനും മിനിറ്റ് കൂടി അടച്ചു വച്ചശേഷം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *