"> ചെറുപയർ മുളപ്പിച്ചതും ചിക്കൻകറിയും | Malayali Kitchen
HomeRecipes ചെറുപയർ മുളപ്പിച്ചതും ചിക്കൻകറിയും

ചെറുപയർ മുളപ്പിച്ചതും ചിക്കൻകറിയും

Posted in : Recipes on by : Annie S R

ചെറുപയറിന്

1. ചെറുപയർ മുളപ്പിച്ചത് – ഒരു കപ്പ്

2. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

ഉപ്പ് -പാകത്തിന്

ചിക്കൻ കറിക്ക്

3. ചിക്കൻ – ഒരു കിലോ, കഷണങ്ങളാക്കിയത്

4. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5. വെളിച്ചെണ്ണ – പാകത്തിന്

6. ചുവന്നുള്ളി അരിഞ്ഞത് – രണ്ടു കപ്പ്

കറിവേപ്പില – പാകത്തിന്

ഉപ്പ് – പാകത്തിന്

7. ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

8. മുളകുപൊടി – രണ്ടു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉലുവാപ്പൊടി – ഒരു നുള്ള്

9. തക്കാളി – രണ്ട്, അരച്ചത്

10. വെള്ളം – പാകത്തിന്

11. കടുക് – അര ചെറിയ സ്പൂൺ

ചുവന്നുള്ളി – രണ്ട്, വട്ടത്തിൽ അരിഞ്ഞത്

വറ്റൽമുളക് – രണ്ട്, ഓരോന്നും രണ്ടാക്കിയത്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ചെറുപയർ അഞ്ചു മിനിറ്റ് ആവി കയറ്റി എടുക്കുക.

∙ ചെറുപയറിൽ സവാളയും പച്ചമുളകും ഉപ്പും ചേർത്ത് ഇളക്കിയെടുക്കുക.

∙ ചിക്കൻ കഴുകി വൃത്തിയാക്കി നാലാമത്തെ ചേരുവ പുരട്ടി അരമണിക്കൂർ വയ്ക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി ചുവന്നുള്ളിയും കറിവേപ്പിലയും ഉപ്പും വഴറ്റുക. ചുവന്നുള്ളി ബ്രൗൺ നിറമാകുമ്പോൾ ഇ ഞ്ചിയും വെളുത്തുള്ളിയും ചേർത്തു വഴറ്റണം.

∙ ഇതിലേക്ക് എട്ടാമത്തെ ചേരുവ ചേർത്ത് വഴറ്റിയ ശേഷം തക്കാളി ചേർത്തു വഴറ്റുക. തക്കാളി വരണ്ടു വരുമ്പോൾ ചിക്കന്‍ ചേർത്തു രണ്ടു മിനിറ്റ് ഇളക്കുക.

∙ പാകത്തിനു വെള്ളവും ചേർത്തു ചിക്കൻ മൂടി വച്ചു വേവിക്കുക.

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി 11ാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർക്കുക.

∙ ചെറുപയർ മുളപ്പിച്ചതു ചിക്കൻകറി കൂട്ടി കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *