"> ആപ്പിൾ സ്മൂത്തി | Malayali Kitchen
HomeRecipes ആപ്പിൾ സ്മൂത്തി

ആപ്പിൾ സ്മൂത്തി

Posted in : Recipes on by : Sukanya Suresh

 

ആവശ്യമുള്ള സാധനങ്ങൾ :

ആപ്പിൾ – 2
പാൽ – 2 കപ്പ്
പഞ്ചസാര – ആവശ്യത്തിന്
വാനില എസ്സൻസ് – രണ്ടുമൂന്ന് തുള്ളി
ഐസ്ക്രീം – അലങ്കരിക്കാൻ (ആവശ്യമെങ്കിൽ )
കശുവണ്ടിപരിപ്പ് – അലങ്കരിക്കാൻ

ഉണ്ടാക്കുന്നവിധം :

പാൽ തണുപ്പിച്ച ശേഷം ആപ്പിൾ തൊലികളഞ്ഞു ചെറിയ കഷ്ണങ്ങളാക്കിയത് പാലിൽ ഇട്ടുവയ്ക്കുക. അല്ലെങ്കിൽ ആപ്പിളിന്റെ നിറം മാറും. മിക്സിയുടെ ജാറിൽ ആപ്പിളും, പാലും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് വാനില എസ്സൻസ് രണ്ടുമൂന്നു തുള്ളി ചേർത്ത് നന്നായി ഇളക്കിയ ശേഷം ഫ്രിഡ്‌ജിൽ കുറച്ചു നേരംവയ്ക്കുക. തണുത്ത ശേഷം നന്നായി ഇളക്കി മുകളിൽ ആപ്പിൾ ഒരു കഷ്ണം നന്നായി ഗ്രേറ്റ് ചെയ്തിടുക. സർവിങ് ഗ്ലാസ്സിലേക്ക് ഒഴിച്ച ശേഷം ഐസ്ക്രീം സ്കൂപ് മുകളിൽ ഇട്ടുകൊടുക്കുക അതിനു മുകളിൽ കശുവണ്ടി പരിപ്പ് മുകളിൽ വിതറിയ ശേഷം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *