29 October, 2020
അവൽ ലഡു

ആവശ്യമുള്ള സാധനങ്ങൾ :
അവൽ – 3 കപ്പ്
ശർക്കര – 1 1/2 കപ്പ്
തേങ്ങാ ചിരകിയത് – 1/ 2 കപ്പ്
നെയ്യ് – 4 ടേബിൾസ്പൂൺ
ഏലക്കാപൊടി – ഒരു നുള്ള്
തേങ്ങകൊത്തിയത് – 2 ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ്, കിസ്സ്മിസ് – 1/4 കപ്പ്
ഉണ്ടാകുന്ന വിധം :
നോൺ സ്റ്റിക്ക് പാൻ ചൂടാക്കിയ ശേഷം അതിലേക്കു അവലിട്ടു ചെറുതീയിൽ വറുത്തെടുക്കുക. വറുത്ത അവൽ മാറ്റിയശേഷം അതേ പാനിൽ തേങ്ങാ ചിരകിയതും ഇട്ട് ഒന്ന് ചൂടാക്കുക. വറുത്തു മാറ്റിവച്ച അവൽ, തേങ്ങാ, ശർക്കര എന്നിവ ജാറിലിട്ട് ഒന്ന് ചെറുതായി പൊടിച്ചെടുക്കുക. ഇതൊരു ബൗളിലേക്ക് മാറ്റിയ ശേഷം തേങ്ങാ കൊത്തും, ഏലക്കാപ്പൊടിയും, അണ്ടിപരിപ്പും, കിസ്സ്മിസ്സും ചേർത്ത് നന്നായി കുഴയ്ക്കുക. കൈയിൽ അൽപം നെയ്യ് പുരട്ടിയശേഷം കുറച്ച് അവൽ കൂട്ടെടുത്തു നന്നായി ഉരുട്ടുക. ഇങ്ങനെ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് തീരുന്നത് വരെ ഉരുളകൾ ഉണ്ടാക്കുക.