"> വെജിറ്റബിൾ ഫ്രൈഡ് റൈസ് | Malayali Kitchen
HomeRecipes വെജിറ്റബിൾ ഫ്രൈഡ് റൈസ്

വെജിറ്റബിൾ ഫ്രൈഡ് റൈസ്

Posted in : Recipes on by : Annie S R

1. എണ്ണ – ഒരു വലിയ സ്പൂൺ

2. വെളുത്തുള്ളി – ഒരല്ലി, അരിഞ്ഞത്

3. സവാള ചതുരക്കഷണങ്ങളാക്കിയത് – ഒരു വലിയ സ്പൂണ്‍

4. അരി വേവിച്ചു ചൂടാറിയത് – രണ്ടു കപ്പ്

കാരറ്റ് ചതുരക്കഷണങ്ങളാക്കി വേവിച്ചത് – അരക്കപ്പ്

ഗ്രീൻപീസ് – അരക്കപ്പ്

5. സ്പ്രിങ് അണിയൻ – രണ്ടു തണ്ടിന്റെ പച്ചഭാഗം വട്ടത്തിൽ അരിഞ്ഞത്

സോയാസോസ് – ഒരു െചറിയ സ്പൂൺ

എള്ളെണ്ണ – ഒരു െചറിയ സ്പൂൺ

വെജിറ്റബിൾ സീസണിങ് – ഒരു ക്യൂബ്, അൽപം വെള്ളത്തിൽ അലിയിച്ചത്

പാകം െചയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി വെളുത്തുള്ളി ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.

∙ ഇതിലേക്കു സവാള ചേർത്തു വഴറ്റി, കണ്ണാടി പോലെയാകുമ്പോൾ ചോറും കാരറ്റും ഗ്രീൻപീസും ചേർത്തു യോജിപ്പിക്കുക.

∙ അതിലേക്ക് അഞ്ചാമത്തെ േചരുവ ചേർത്തു നന്നായി യോജിപ്പിക്കുക.

∙അടുപ്പിൽ നിന്നു വാങ്ങി ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *