"> വെജിറ്റബിൾ ബിരിയാണി | Malayali Kitchen
HomeRecipes വെജിറ്റബിൾ ബിരിയാണി

വെജിറ്റബിൾ ബിരിയാണി

Posted in : Recipes on by : Annie S R

1. ബസ്മതി അരി – രണ്ടു കപ്പ്

2. കോളിഫ്ളവർ പൂക്കളായി അടർത്തിയത് – 150 ഗ്രാം

കാരറ്റ് ചതുരക്കഷണങ്ങളാക്കിയത് – 100 ഗ്രാം

ഉരുളക്കിഴങ്ങു ചതുരക്കഷണങ്ങളാക്കിയത് – 100 ഗ്രാം

3. എണ്ണ – പാകത്തിന്

4. ഇഞ്ചി അരിഞ്ഞത് – രണ്ടു െചറിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

5. സവാള – രണ്ട് ഇടത്തരം, പൊടിയായി അരിഞ്ഞത്

6. തക്കാളി – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട്, അരി കളഞ്ഞു പൊടിയായി അരിഞ്ഞത്

ജീരകംപൊടി – ഒരു െചറിയ സ്പൂൺ

മുളകുപൊടി – അര െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7. ഗരംമസാലപ്പൊടി – ഒരു െചറിയ സ്പൂൺ

ഗ്രീൻപീസ് – 50 ഗ്രാം

8. തൈര് – ഒരു കപ്പ്

9. വഴനയില – ഒന്ന്

പച്ച ഏലയ്ക്ക – മൂന്ന്

ഗ്രാമ്പൂ – മൂന്ന്

കറുവാപ്പട്ട – ഒരിഞ്ചു കഷണം

10. വെള്ളം – ഏഴു കപ്പ്

11. കുങ്കുമപ്പൂവ് – 10 നാര്, ചൂടാക്കി പൊടിച്ചു മൂന്നു വലിയ സ്പൂൺ പാലിൽ കലക്കിയത്

12. സവാള അരിഞ്ഞു വറുത്തത് – മൂന്നു വലിയ സ്പൂൺ

13. നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

14. പച്ചമുളക് – നാല് ഇടത്തരം

15. നെയ്യ് ഉരുക്കിയത് – രണ്ടു വലിയ സ്പൂൺ

16. മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അരി അര മണിക്കൂർ കുതിർത്ത ശേഷം ഊറ്റി വയ്ക്കുക.

∙ പച്ചക്കറികൾ ആവിയിൽ പകുതി വേവിച്ച ശേഷം ചൂടായ എണ്ണയിലിട്ടു വറുത്തു കോരി വയ്ക്കണം.

∙ പാനിൽ‌ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി, ഇഞ്ചിയും വെളുത്തുള്ളിയും േചർത്ത് ഒരു മിനിറ്റ് വഴറ്റിയ ശേഷം സവാള ചേർത്തു വഴറ്റുക. രണ്ടു മൂന്നു മിനിറ്റ് വഴറ്റി സവാള ഗോൾഡൻ നിറമാകുമ്പോൾ ആറാമത്തെ േചരുവ േചർത്തിളക്കി ചെറുതീയിൽ വയ്ക്കുക.

∙ തക്കാളിയിൽ നിന്നുള്ള വെള്ളം വറ്റി എണ്ണ തെളിയുമ്പോൾ ഗരംമസാലപ്പൊടിയും ഗ്രീൻപീസും വറുത്തു വച്ചിരിക്കുന്ന പച്ചക്കറികളും ചേർത്തിളക്കണം.

∙ തൈരും േചർത്തിളക്കി വാങ്ങി വയ്ക്കുക.

∙ ഒരു വലിയ പാത്രത്തിൽ ഒമ്പതാമത്തെ ചേരുവയും വെള്ള വും േചർത്തു തിളപ്പിക്കുക. തിളയ്ക്കുമ്പോൾ അരി ഊറ്റിയതും ഒരു െചറിയ സ്പൂൺ ഉപ്പും േചർത്തു മുക്കാൽ വേവിൽ ഊറ്റി വയ്ക്കണം.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ ഒരു വലിയ സ്പൂൺ എണ്ണ ഒഴിച്ചു ചോറിന്റെ മൂന്നിലൊന്നു നിരത്തിയ ശേഷം കുങ്കുമ പ്പൂവു കലക്കിയ പാൽ ഒരു വലിയ സ്പൂൺ മുകളിൽ തളിക്കുക. ഇതിനു മുകളിൽ പച്ചക്കറി മസാലയുടെ പകുതി നിര ത്തി, സവാള വറുത്തത് ഒരു വലിയ സ്പൂൺ, അര വലിയ സ്പൂൺ നാരങ്ങാനീര്, രണ്ട് പച്ചമുളക് എന്നിവ നിരത്തുക.

∙ അതിനു മുകളിൽ ബാക്കി ചോറിന്റെ പകുതി നിരത്തി മുകളിൽ ഒരു വലിയ സ്പൂൺ െനയ്യ് ഉരുക്കിയതും കുങ്കുമപ്പൂവു കലക്കിയ പാൽ ഒരു വലിയ സ്പൂണും തളിക്കുക.

∙ ഇതിനു മുകളിൽ ബാക്കിയുള്ള പച്ചക്കറി മസാല നിരത്തിയ ശേഷം മുകളിൽ ഒരു വലിയ സ്പൂൺ സവാള വറുത്തത്, അര വലിയ സ്പൂൺ നാരങ്ങാനീര്, ഒരു വലിയ സ്പൂൺ മല്ലിയില എന്നിവ നിരത്തുക.

∙ ഇതിനു മുകളിൽ ബാക്കി ചോറു നിരത്തി ബാക്കിയുള്ള നെയ്യ് ഉരുക്കിയതും കുങ്കുമപ്പൂവു കലക്കിയ പാലും സവാള വറുത്തതും മല്ലിയിലയും വിതറി പാത്രം അടച്ച് രണ്ടു മൂന്നു മിനിറ്റ് നല്ല തീയിൽ വയ്ക്കുക. പിന്നീട് തീ കുറച്ചു വച്ച് 25Ð30 മിനിറ്റ് ദം ചെയ്യുക.

∙ ചൂടോടെ റെയ്ത്തയ്ക്കൊപ്പം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *