30 October, 2020
കോൾഡ് കോഫി

ആവശ്യമുള്ള സാധനങ്ങൾ :
പാൽ – 1/ 2 ലിറ്റർ (തിളപ്പിച്ച് തണുപ്പിച്ചത്)
കോഫി പൗഡർ – 2 ടേബിൾസ്പൂൺ (ഇൻസ്റ്റന്റ്)
പഞ്ചസാര – 3 ടേബിൾസ്പൂൺ
വാനില ഐസ്ക്രീം – ആവശ്യത്തിന്
ഐസ് ക്യൂബ്സ് – 4 എണ്ണം
കൊക്കോ പൗഡർ – 1/ 4 ടീസ്പൂൺ
വെള്ളം – 1/4 കപ്പ്
തയ്യാറാക്കുന്ന വിധം:
ജാറെടുക്കുക അതിലേക്ക് വെള്ളവും കോഫി പൗഡറും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് പാലും വാനില ഐസ്ക്രീമും ചേർത്ത് ഒരു മിനിറ്റ് അടിച്ചെടുക്കുക. നല്ല കട്ടിയിൽ ആകും നന്നായി പതഞ്ഞും വരും.അതിലേക്ക് ഐസ് ക്യൂബ്സ് ചേർത്ത് സർവ്വിങ് ഗ്ലാസ്സിലേക്ക് ഒഴിച്ച് അതിനുമുകളിൽ ഐസ്ക്രീം സ്കൂപ് ഇട്ട് കൊക്കോ പൗഡർ വിതറി അലങ്കരിച്ച ശേഷം വിളമ്പാം