30 October, 2020
വെള്ളം ഒട്ടും ചേർക്കാതെ മഷ്റൂം മസാല

ചേരുവകൾ
മഷ്റൂം /കൂൺ ; 500 ഗ്രാം
സവാള – 1 വലുത്
പച്ചമുളക് – 2 എണ്ണം
ഇഞ്ചി കൊത്തി അരിഞ്ഞത് -1 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് -1 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
മല്ലിപ്പൊടി -1 ടീസ്പൂൺ
മുളകുപൊടി – 1 1/2 ടീസ്പൂൺ
ഗരം മസാല -3/4 ടീസ്പൂൺ
കുരുമുളകുപൊടി – ആവശ്യമെങ്കിൽ (1/4 ടീസ്പൂൺ)
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
തയാറാക്കുന്ന വിധം
മഷ്റൂം നന്നായി വൃത്തിയാക്കി വയ്ക്കുക. കൂൺ 5 മിനിറ്റ് മഞ്ഞൾ ചേർത്ത വെള്ളത്തിൽ ഇട്ടു നന്നായി കഴുകി വെള്ളം വാർന്നു എടുക്കുക. ഇത് നാലായി മുറിക്കുക, ശേഷം പാൻ വച്ച് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിഞ്ഞാൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം സവാള അരിഞ്ഞത് ചേർക്കുക. ഇനി മസാലകൾ ചേർക്കാം. മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് ചെറുതീയിൽ നന്നായി റോസ്റ്റ് ചെയ്യുക. മസാലയുടെ പച്ചമണം മാറിയാൽ അരിഞ്ഞു വച്ചിരിക്കുന്ന മഷ്റൂം ചേർക്കാം. നന്നായി ഇളക്കി യോജിപ്പിക്കുക.
പാത്രം അടച്ചു വച്ചു 5 മിനിറ്റ് വേവിക്കുക.
ടിപ്സ് : മഷ്റൂം മസാല ഉണ്ടാക്കുമ്പോൾ വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ചെറു തീയിൽ വേവിക്കുക. കൂണിന്റെ പുറത്തെ ഔട്ടർ സ്കിൻ മാറ്റിയാൽ കറിയിലെ വഴുവഴുപ്പ് ഒഴിവാക്കാം. എരിവ് ഇഷ്ടമുള്ളവർക്ക് 1/4 ടീസ്പൂൺ കുരുമുളകുപൊടി ചേർക്കാവുന്നതാണ്.