30 October, 2020
ലെമൺ റൈസ്

ആവശ്യമുള്ള സാധനങ്ങൾ :
ബസ്മതി അരി – 1 കപ്പ് (വേവിച്ചത്)
എണ്ണ – 2 ടേബിൾസ്പൂൺ
വറ്റൽമുളക് – 3
കടുക് – കുറച്ച്
നാരങ്ങ – 3
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ഉഴുന്ന് പരിപ്പ് – അരടീസ്പൂൺ
കപ്പലണ്ടി – കാൽ കപ്പ്
മഞ്ഞൾപ്പൊടി – അരടീസ്പൂൺ
ജീരകം – അരടീസ്പൂൺ
പച്ചമുളക് – 2
ഉണ്ടാക്കുന്ന വിധം :
ഒരു പാനിൽ എണ്ണ ചൂടാക്കുക. അതിലേക്ക് കപ്പലണ്ടി ഇട്ടു വറുത്തു മാറ്റിവയ്ക്കുക. അതെ എണ്ണയിലേക്ക് കടുക് ഇട്ടു പൊട്ടിക്കുക.
അതിനു ശേഷം ഉഴുന്ന് പരിപ്പ്, ജീരകം, വറ്റൽ മുളക്, കറിവേപ്പില എന്നിവ ഇട്ട് മൂപ്പിക്കുക. മൂപ്പിച്ചശേഷം മഞ്ഞൾപ്പൊടിയിട്ട് ഇളക്കുക. അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന അരിയും, വറുത്തുവച്ചിരിക്കുന്ന കപ്പലണ്ടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
നാരങ്ങ പിഴിഞ്ഞ് ജ്യൂസ് എടുത്ത് അതിലേക്കു ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ലെമൺ റൈസ് തയ്യാർ. ചൂടോടെ വിളമ്പാം.