30 October, 2020
ജിഞ്ചര്‍ വൈന്‍

ആവശ്യമുള്ള സാധനങ്ങള്‍
ചെറുനാരങ്ങ – ഒരെണ്ണം
ഗ്രാമ്പു – 10 എണ്ണം
ഉണക്കമുളക് – 3 എണ്ണം
പച്ച ഏലയ്ക്ക – 5 എണ്ണം
വാനില എസന്‍സ് – 2 തുള്ളി
പ്ലം – 50 ഗ്രാം
ഇഞ്ചി – 50 ഗ്രാം
കറുവാപ്പട്ട – 5 ഗ്രാം
വെള്ളം – 2 ലിറ്റര്‍
പഞ്ചസാര – 300 ഗ്രാം
പഞ്ചസാര കരിച്ചത് – 2 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ഇഞ്ചി, പ്ലം, കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പു ഇവയെല്ലാം ചെറുതായി ചതച്ചെടുക്കുക. ഇതൊരു അടി കട്ടിയുള്ള പാത്രത്തിലേക്ക് ഇട്ട് വെള്ളവും പഞ്ചസാരയും ചേര്‍ത്ത് 20 മിനിറ്റ് ചൂടാക്കുക. ഇതിലേക്ക് ചെറുതായി ചതച്ച ഉണക്കമുളക് ചേര്‍ത്ത ശേഷം അടുപ്പില്‍ നിന്ന് മാറ്റി വയ്ക്കുക.
നല്ല ചൂട് മാറിയ ശേഷം ഇതൊരം പാത്രത്തിലേക്ക് അരിച്ചൊഴിക്കുകനന്നായി തണുക്കുമ്പോള്‍ നാരങ്ങാനീരും വാനില എസന്‍സും പഞ്ചസാര കരിച്ചതും ചേര്ക്കാംഇത് രണ്ട് ആഴ്ച വായൂ കടക്കാതെ ഭരണിയില്‍ അടച്ചുകെട്ടി വയ്ക്കാം.