"> കറ്റാര്‍വാഴയും തൈരും കൊണ്ട് കിടിലന്‍ കറി | Malayali Kitchen
HomeRecipes കറ്റാര്‍വാഴയും തൈരും കൊണ്ട് കിടിലന്‍ കറി

കറ്റാര്‍വാഴയും തൈരും കൊണ്ട് കിടിലന്‍ കറി

Posted in : Recipes on by : Sukanya Suresh

ചേരുവകള്‍

കറ്റാര്‍വാഴ- രണ്ട് ഇല
തൈര് – ഒരു കപ്പ്
കശ്മീരി മുളകുപൊടി – ഒടു ടീസ്പൂണ്‍
ജീരകപ്പൊടി- ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ഇഞ്ചി ഗ്രേറ്റ് ചെയ്തത് – 2 ടീസ്പൂണ്‍
ജീരകം – അര ടീസ്പൂണ്‍
ഗരം മസാല – അര ടീസ്പൂണ്‍
കുക്കിംഗ് ഓയില്‍ (ഏതും എടുക്കാം ) – ഒടു ടേബിള്‍ സ്പൂണ്‍
ചുവന്ന മുളക് – രണ്ടെണ്ണം
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കറ്റാര്‍വാഴ നന്നായി കഴുകി വൃത്തിയാക്കി (തൊലി കളയേണ്ടതില്ല ) ക്യൂബ് പരുവത്തില്‍ കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിക്കുക. രണ്ട് വിസിലോട് കൂടിത്തന്നെ വേവ് ശരിയായിക്കിട്ടും. ഇനി ഒരു പാത്രത്തില്‍ തൈരെടുത്ത് അതിലേക്ക് ജീരകപ്പൊടിയും, കശ്മീരി മുളകുപൊടിയും, മല്ലിപ്പൊടിയും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. തൈര് കട്ടിയായി കിടക്കരുത്.

കറിച്ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് ഓയില്‍ പകര്‍ന്ന ശേഷം അതിലേക്ക് ചുവന്ന മുളക്, ജീരകം, ഇഞ്ചി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇവ ഒന്ന് മൂത്തുവരുമ്പോള്‍ വേവിച്ചുവച്ചിരിക്കുന്ന കറ്റാര്‍വാഴയും ഉപ്പും പഞ്ചസാരയും കൂടെ ചേര്‍ത്തിളക്കാം. എല്ലാം ഒരുമിച്ച് ചേര്‍ന്ന് പാകമായി വരുമ്പോള്‍ മസാല ചേര്‍ത്തുവച്ച തൈരും ചേര്‍ക്കാം. ഓര്‍ക്കുക, തൈരൊഴിച്ച ശേഷം കറി തിളപ്പിക്കരുത്. അവസാനമായി ഇതിലേക്ക് ഗരം മസാല പൊടി കൂടി വിതറിയിട്ടാല്‍ കറി, റെഡി. ഇത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ഏറെ സഹായകമായൊരു കറിയാണ്.

Leave a Reply

Your email address will not be published. Required fields are marked *