31 October, 2020
ഗോതമ്പും ശർക്കരയും പഴവും ചേർത്തൊരു സോഫ്റ്റ് മഫിൻ

ചേരുവകൾ
ഗോതമ്പുപൊടി – ഒന്നേ മുക്കാൽ കപ്പ്
മൈദ – കാൽ കപ്പ്
ബേക്കിങ് പൗഡർ – ഒരു ടീസ്പൂൺ
ബേക്കിങ് സോഡാ – അര ടീസ്പൂൺ
ഉപ്പ് – കാൽ ടീസ്പൂൺ
ശർക്കര / ബ്രൗൺ ഷുഗർ – ഒരു കപ്പ്
പഞ്ചസാര – 2 ടേബിൾ സ്പൂൺ (ശർക്കരയ്ക്ക് പകരം മുക്കാൽ കപ്പ് പഞ്ചസാര ചേർക്കാം )
പാൽ – 1/3 കപ്പ് (6 ടേബിൾസ്പൂൺ)
കറുവപ്പട്ടയുടെ പൊടി – കാൽ ടീസ്പൂൺ ചേർക്കാം (ആവശ്യമെങ്കിൽ)
നല്ലപോലെ പഴുത്ത റോബസ്റ്റാ പഴം – 3 എണ്ണം
മുട്ട – 2
ഓയിൽ – 6 ടേബിൾസ്പൂൺ
വിനാഗിരി – ഒരു ടീസ്പൂൺ
വാനില എസൻസ് – ഒരു ടീസ്പൂൺ
കൊക്കോ പൗഡർ -2 ടേബിൾസ്പൂൺ
ഫുഡ് കളർ – രണ്ടു തുള്ളി (ആവശ്യമെങ്കിൽ)
പാൽ – 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
അവ്ൻ 350 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്യുക. പകരം പ്രഷർ കുക്കറിലോ ആവി കയറ്റിയോ തയാറാക്കാം.
ബട്ടർമിൽക് തയാറാക്കാൻ ആറു ടേബിൾസ്പൂൺ പാലും ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് യോജിപ്പിച്ച് 5 മിനിറ്റ് മാറ്റി വയ്ക്കുക.
മൈദ, ഗോതമ്പ്, ഉപ്പ്, ബേക്കിങ് സോഡ, ബേക്കിങ് പൗഡർ ഇവയെല്ലാം ചേർത്ത് അരിച്ചു വയ്ക്കുക.
ഒരു ബൗളിൽ സ്പൂൺ ഉപയോഗിച്ച് പഴം നന്നായി ഉടയ്ച്ചു വയ്ക്കാം. ഇതിലേക്ക് മുട്ടയും വാനില എസ്സൻസും ചേർത്ത് നല്ലതുപോലെ ഒരു വിസ്ക് കൊണ്ട് യോജിപ്പിയ്ക്കുക.
അതിൽ ഒരു കപ്പ് ശർക്കരയും രണ്ടു ടേബിൾസ്പൂൺ പഞ്ചസാരയും ചേർക്കുക.
പഞ്ചസാര ചേർക്കുമ്പോൾ മഫിൻ സോഫ്റ്റ് ആകും
പഞ്ചസാരയും മുട്ടയും പഴവും ഒന്ന് യോജിപ്പിച്ച ശേഷം ഓയിൽ, പട്ട പൊടിച്ചത് എന്നിവ ചേർക്കുക. ശേഷം അരിച്ചു മാറ്റിവച്ചേക്കുന്ന പൊടികൾ ചേർക്കുക. കട്ടപിടിക്കാതെ നന്നായി യോജിപ്പിക്കുക. ഒരുപാട് മിക്സ് ചെയ്യാൻ പാടില്ല.
തയാറാക്കി വച്ചിരിക്കുന്ന ബട്ടർമിൽക് ചേർത്ത് യോജിപ്പിച്ച് എടുക്കാം.
ഇനി മാവ് മൂന്ന് ബൗളിലേക്ക് മാറ്റുക.
ഒരു പകുതി കൊക്കോ പൗഡറിലും ഒരു പകുതിയിൽ റെഡ് കളറും പാല് ചേർത്തും ഒരു പകുതി അങ്ങനെയേ മിക്സ് ചെയ്തു ചേർക്കുക
കപ്പ്കേക്ക് മോൾഡിലോട്ടു ഒഴിച്ചതിനു ശേഷം 20 മിനിറ്റ് ബേക്ക് ചെയ്യുക. 5 മിനിറ്റ് ചൂട് മാറാൻ വച്ചതിനു ശേഷം മോൾഡിൽ നിന്ന് ഓരോ മഫിൻ വീതം എടുത്തു മാറ്റുക. നന്നായി തണുത്തതിനു ശേഷം മാത്രം കഴിയ്ക്കുക