31 October, 2020
പുളിയും മധുരവും നിറഞ്ഞ ചമ്മന്തി

ചേരുവകൾ
ഉഴുന്ന് പരിപ്പ് – 1 ടേബിൾ സ്പൂൺ
ഉള്ളി – 10 എണ്ണം
വെളുത്തുള്ളി – 10 എണ്ണം
ശർക്കര – 1 കഷ്ണം
വാളം പുളി – 1 കഷ്ണം
കറിവേപ്പില – 1 തണ്ട്
വറ്റൽ മുളക് – 5 എണ്ണം
കായം – 1 നുള്ള്
മല്ലിപ്പൊടി – 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
പാൻ വച്ച് എണ്ണ ഒഴിച്ച് ചൂടായ ശേഷം ഉഴുന്ന് ഇട്ടു വഴറ്റുക. പുറകെ ഉള്ളി, വെളുത്തുള്ളി എന്നിവ ഇടുക. ശേഷം പുളി ഇട്ടു കൊടുക്കുക കൂടെ ശർക്കരയും ചേർത്തു യോജിപ്പിക്കുക.ശർക്കര ഉരുകി ചേർന്ന് കഴിയുമ്പോൾ വറ്റൽ മുളക് കായപ്പൊടി, മല്ലിപ്പൊടി എന്നിവ ഇട്ട് വഴറ്റി എടുക്കുക. അതു വാങ്ങിയ ശേഷം മിക്സിയിൽ 1/2 സ്പൂൺ ഉപ്പ് ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം പാൻ വയ്ക്കുക എണ്ണയിൽ കടുക് വറുത്ത് കറിവേപ്പില ഇട്ട ശേഷം അരച്ചു വച്ചിരിക്കുന്ന ചട്ണി അതിൽ ചേർത്ത് യോജിപ്പിച്ചെടുക്കുക. സ്വാദിഷ്ടമായ ചമ്മന്തി റെഡി