31 October, 2020
ബ്രഡ് എഗ്ഗ് മസാല

ചേരുവകൾ
··ബ്രഡ് – 8 എണ്ണം
മുട്ട – 4 എണ്ണം
സവാള – 2 എണ്ണം (വലുത് )
·തക്കാളി – 2 എണ്ണം (മീഡിയം സൈസ് )
കാപ്സിക്കം -1 എണ്ണം
ഇഞ്ചി – 1 ടീസ്പൂൺ
വെളുത്തുള്ളി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
മുളകുപൊടി – ഒന്നര ടീസ്പൂൺ
കുരുമുളക് പൊടി – അര ടീസ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
പഞ്ചസാര – അര ടീസ്പൂൺ
മല്ലിയില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് സവാള ചേർത്ത് കൊടുക്കുക. കുറച്ചു ഉപ്പും ചേർത്ത് വഴറ്റുക. സവാള വഴന്നു വരുമ്പോൾ കാപ്സിക്കം ചേർത്ത് വഴറ്റുക ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി ചേർത്ത് യോജിപ്പിക്കുക. ശേഷം മല്ലിപ്പൊടി, കാശ്മീരി മുളകുപൊടി, മുളകുപൊടി എന്നിവയും ചേർത്ത് നന്നായി വഴറ്റുക. പൊടികൾ മൂത്തു വന്നാൽ തക്കാളി അടിച്ചതുകൂടി ചേർത്ത് യോജിപ്പിക്കുക. കുറച്ചു പഞ്ചസാര ഈ സമയത്തു ചേർത്ത് കൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കാൻ മറക്കണ്ട. ഇനി മസാല കൂട്ട് മാറ്റിവയ്ക്കുക. അതേ പാനിൽ മുട്ട ചേർത്തുകൊടുക്കുക, മുട്ടയിലേക്കു ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്തു യോജിപ്പിച്ച് മുട്ട കൊത്തി പൊരിച്ചു എടുക്കുക. ഈ മുട്ടയിലേക്കു തയാറാക്കിയ മസാല കൂട്ടും ചേർത്ത് യോജിപ്പിക്കുക. ഈ കൂട്ടിയിലേക്കു ബ്രഡ് ചെറുതായി മുറിച്ചത് ചേർത്ത് യോജിപ്പിക്കാം. കുറച്ചു ഗരം മസാലയും മല്ലിയിലയും ചേർത്ത് യോജിപ്പിച്ചു എടുത്താൽ ബ്രഡ് എഗ്ഗ് മസാല റെഡി.