"> റാഗി ദോശയും ഇഡ്ഡലിയും | Malayali Kitchen
HomeRecipes റാഗി ദോശയും ഇഡ്ഡലിയും

റാഗി ദോശയും ഇഡ്ഡലിയും

Posted in : Recipes on by : Annie S R

ചേരുവകൾ
1. ഉഴുന്ന് – അര കപ്പ്
2. റാഗി പൊടിച്ചത് – മുക്കാൽ കപ്പ്
3. ചോറ് – ഒരു ടേബിൾ സ്പൂൺ
4. വെള്ളം – ആവശ്യത്തിന്
5. ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം

ഉഴുന്ന് നന്നായി കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കണം.
ഉഴുന്ന് ആവശ്യത്തിനു വെള്ളവും ഒരു ടേബിൾ സ്പൂൺ ചോറും ചേർത്ത് നന്നായി അരച്ചെടുക്കുക.
ഇതിലേക്ക് റാഗി പൊടിച്ചതും ഉപ്പും ചേർത്ത് നന്നായി ഇളക്കി വീണ്ടും 30 സെക്കൻഡ് കൂടി അരയ്ക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കണം.
ഇത് ആറ് മുതൽ എട്ട് മണിക്കൂർ വരെ പുളിച്ചു പൊങ്ങാൻ വയ്ക്കണം.
ഈ മാവ് വച്ച് നല്ല മൊരിഞ്ഞ ദോശയും പഞ്ഞി പോലെയുള്ള ഇഡ്ഡലിയും തയാറാക്കാം.

Leave a Reply

Your email address will not be published. Required fields are marked *