31 October, 2020
ചക്കപ്പഴം കൊഴുക്കട്ട

ആവശ്യമുള്ള സാധനങ്ങള്‍
ചക്കപ്പഴം വട്ടത്തിലരിഞ്ഞത് ഒരു കപ്പ്
പഞ്ചസാര കാല് കപ്പ്
തേങ്ങ ചിരകിയത് അരക്കപ്പ്
ഏലയ്ക്കാപ്പൊടി കാല് ടീസ്പൂണ്‍
അരിപ്പൊടി ഒരു കപ്പ്
ഉപ്പ് ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
അല്പം വെള്ളം ചേര്‍ത്ത് ചക്കപ്പഴം വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക. പഞ്ചസാരയും,തേങ്ങയും, ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കുക. വെള്ളത്തില്‍ ഉപ്പുചേര്‍ത്ത് വെട്ടിത്തിളയ്ക്കുമ്പോള്‍ തീ കുറച്ച ശേഷം അരിപ്പൊടിയിട്ട് കട്ടകെട്ടാതെ ഇളക്കുക. ഇതില്‍നിന്ന് ഓരോ ഉരുളവീതം എടുത്ത് അകത്ത് ചക്കക്കൂട്ട് വച്ച് കൊഴുക്കട്ട തയാറാക്കുക. പൊട്ടിപ്പോകാതെ ആവിയില്‍ വേവിച്ചെടുക്കാം.