"> മൈസൂർ പാക് | Malayali Kitchen
HomeRecipes മൈസൂർ പാക്

മൈസൂർ പാക്

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

കടലമാവ് – 1 കപ്പ്

പഞ്ചസാര – 2 കപ്പ്

നെയ്യ് – 1 കപ്പ്

വെള്ളം – 1 കപ്പ്

തയാറാക്കുന്ന വിധം

കടലമാവ് കുറച്ച് നെയ്യൊഴിച്ച് ഇളം ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. . പഞ്ചസാര വെള്ളം ചേർത്ത് തിളപ്പിച്ച് നൂൽ പരുവം പാനി ആക്കുക. ഇതിലേക്ക് വറുത്ത കടലമാവ് കുറേശ്ശേ ചേർക്കുക. കട്ടകെട്ടാതെ തുടരെത്തുടരെയിളക്കികൊണ്ടിരിക്കുക ഇതിലേക്ക് ബാക്കി നെയ്യും ചേർക്കുക. പാനിന്റെ അരികിൽനിന്നും കൂട്ട് വിട്ടുവരുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക. ഈ മിശ്രിതം നെയ്യ്മയംപുരട്ടിയ പരന്ന പാത്രത്തിലേക്ക് പകർന്ന് നിരത്തുക . ചെറുചൂടോടെ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *