31 October, 2020
ട്രിപ്പിൾ സ്മൂത്തി

ആവശ്യമുള്ള സാധനങ്ങൾ
റോബസ്റ്റ അല്ലെങ്കിൽ ഏത്തപ്പഴം അരിഞ്ഞത് – ഒരെണ്ണം (ഫ്രീസറിൽ വച്ച് തണുപ്പിച്ചത്)
പാൽ – 1/4 കപ്പ്
പൈനാപ്പിൾ അരിഞ്ഞത് – 1 1/4 കപ്പ്
കട്ടത്തൈര് – 1/2 കപ്പ്
സ്പിനാച്ച് അരിഞ്ഞത് – 1 1/2 കപ്പ്
നാരങ്ങാനീര് -ഒരെണ്ണത്തിന്റേത്
തയ്യാറാക്കുന്ന വിധം
പഴം, പാൽ ഇവ മിക്സിയുടെ ജാറിലെടുത്ത് ക്രീം പരുവത്തിൽ അടിച്ചെടുക്കുക. ഇതിലേക്ക് പൈനാപ്പിൾ, തൈര് ഇവ ചേർത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം സ്പിനാച്ച് അരിഞ്ഞതും നാരങ്ങാനീരും ചേർത്ത് നന്നായി അടിച്ചെടുത്ത് ഗ്ലാസ്സിലേക്ക് പകർന്ന് ഉടൻ വിളമ്പാം. ആവശ്യമെങ്കിൽ മധുരം ചേർക്കാവുന്നതാണ്