"> അരിപ്പൊടിയും അവലും ചേർത്ത് വട്ടയപ്പം | Malayali Kitchen
HomeRecipes അരിപ്പൊടിയും അവലും ചേർത്ത് വട്ടയപ്പം

അരിപ്പൊടിയും അവലും ചേർത്ത് വട്ടയപ്പം

Posted in : Recipes on by : Annie S R

ചേരുവകൾ
വറുത്ത അരിപ്പൊടി – 1 കപ്പ്
അവൽ – 1/4 കപ്പ്
നാളികേരം – 1/2 കപ്പ്
ഏലയ്ക്ക – 2 എണ്ണം
പഞ്ചസാര – 4 ടേബിൾസ്പൂൺ
യീസ്റ്റ് – രണ്ട് നുള്ള്
ഉപ്പ് – അവശ്യത്തിന്
വെള്ളം – ഒന്നര കപ്പ്
തയാറാക്കുന്ന വിധം

∙ ഒരു ബൗളിൽ അവൽ അരക്കപ്പ് വെള്ളം ഒഴിച്ച് രണ്ട് മിനിറ്റ് കുതിർക്കാൻ വയ്ക്കുക.

∙ മിക്സിയുടെ വലിയ ജാറിൽ അരിപ്പൊടി, കുതിർത്ത അവൽ , തേങ്ങ തിരുമ്മിയത്, ഏലക്കായ, പഞ്ചസാര, യീസ്റ്റ്, ഉപ്പ്, അവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക .

∙ അരച്ചെടുത്ത മാവ് എട്ട് മണിക്കൂർ പൊങ്ങാൻ വയ്ക്കുക.

∙പൊങ്ങിവന്ന മാവ് ചെറുതായി ഒന്ന് ഇളക്കി കൊടുക്കുക.

∙ വട്ടയപ്പം പുഴുങ്ങാനുള്ള പാത്രം കുറച്ച് എണ്ണ തേച്ച് ഇഡ്ഡലി പാത്രത്തിൽ വെച്ച് പകുതി മാവ് ഒഴിച്ച് കൊടുക്കുക. ശേഷം പതിനഞ്ച് മിനിറ്റ് മീഡിയം തീയിൽ പുഴുങ്ങി എടുക്കുക. തണുത്തതിന് ശേഷം മുറിച്ച് ഉപയോഗിക്കാം .

Leave a Reply

Your email address will not be published. Required fields are marked *