"> യീസ്റ്റ് ചേർക്കാതെ നല്ല പെർഫക്റ്റ് ബട്ടർ നാൻ | Malayali Kitchen
HomeRecipes യീസ്റ്റ് ചേർക്കാതെ നല്ല പെർഫക്റ്റ് ബട്ടർ നാൻ

യീസ്റ്റ് ചേർക്കാതെ നല്ല പെർഫക്റ്റ് ബട്ടർ നാൻ

Posted in : Recipes on by : Annie S R

ചേരുവകൾ
മൈദ – 2 കപ്പ്
പഞ്ചസാര – 1 ടീസ്പൂൺ
ബേക്കിങ് പൗഡർ – അര ടീസ്പൂൺ
ബേക്കിങ് സോഡാ – അര ടീസ്പൂൺ
ഓയിൽ – 1 ടേബിൾസ്പൂൺ
തൈര് – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഇളം ചൂടുള്ള വെള്ളം – ആവശ്യത്തിന്
വെളുത്ത എള്ള് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
ബട്ടർ – ആവശ്യത്തിന്
തയാറാക്കുന്ന വിധം

മൈദ, ഉപ്പ്, പഞ്ചസാര, ബേക്കിങ് പൗഡർ, ബേക്കിങ് സോഡാ, ഓയിൽ, പഞ്ചസാര, തൈര് എന്നിവ നന്നായി യോജിപ്പിക്കുക.
ഇതിലേക്കു ആവശ്യത്തിന് ചൂട് വെള്ളമൊഴിച്ചു കുഴച്ചു 2 മണിക്കൂർ വയ്ക്കുക.
ശേഷം ഉരുളകളാക്കി നാനിന്റെ ഷേപ്പിൽ പരത്തി മുകളിൽ എള്ള്, മല്ലിയില എന്നിവ വച്ച് വീണ്ടും പരത്തി മറിച്ചിടുക. ആ വശത്ത് വെള്ളം തേച്ച് ചൂടായ പാനിലേക്ക് വച്ച് കൊടുക്കുക. മുകളിൽ പൊങ്ങി വരുന്ന സമയത്തു ഫ്രൈയിങ് പാൻ കമിഴ്ത്തി തീയിൽ കാണിച്ചു മറുവശം ചുട്ടെടുക്കുക. ശേഷം ബട്ടർ തേച്ച് ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *