"> സ്ട്രോബെറി ചീസ് കേക്ക് | Malayali Kitchen
HomeRecipes സ്ട്രോബെറി ചീസ് കേക്ക്

സ്ട്രോബെറി ചീസ് കേക്ക്

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ:

ആരോറൂട്ട് ബിസ്കറ്റ്                                250 ഗ്രാം

ബട്ടർ                                                   100 ഗ്രാം

ക്രീം ചീസ്                                           250 ഗ്രാം

വിപ്പിംങ് ക്രീം                                      300 ഗ്രാം

ജലാറ്റിൻ                                              1ടേബിൾസ്പൂൺ

സ്ട്രാബറി ജെല്ലി                                  1 പാക്കറ്റ്

തയ്യാറാക്കുന്ന വിധം:

ആരോറൂട്ട് ബിസ്കറ്റ് പൊടിച്ചു മാറ്റിവയ്ക്കുക. അതിനുശേഷം ജെലാറ്റിൻ അരകപ്പ് വെള്ളത്തിൽ ഇട്ടു കുതിർത്തി, ഡബിൾ ബോയിൽ രീതിയിൽ ഉരുക്കി എടുക്കുക. ആരോറൂട്ട് ബിസ്കറ്റ് പൊടിച്ചതും, ബട്ടറും ചേർത്ത് യോജിപ്പിച്ചതിന് ശേഷം  ഇത് ഒരു സ്പ്രിംഗ് ഫോം പാത്രത്തിൽ നിരത്തി അമർത്തുക. 15 മിനിട്ട് നേരം ഫ്രിഡ്ജിൽ വയ്ക്കുക. എഗ്ഗ് ബീററർ ഉപയോഗിച്ച് വിപ്പിംങ് ക്രീം നന്നായി ബീറ്റ് ചെയ്തെടുക്കുക. ഇതിലേക്ക് ചീസ്, ഉരുക്കിയ ജെലാറ്റിൻ എന്നിവ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക. ക്രീം ബിസ്കറ്റ് കൂട്ടിന് മുകളിൽ ഒഴിച്ച് നിരത്തി ഫ്രിഡ്ജിൽ തണുക്കാൻ വയ്ക്കുക. ജെൽ പൗഡറിലേക്ക്ഒരു കപ്പ് ചൂട് വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. പിന്നീട്  1കപ്പ് തണുത്ത വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. ഇത് സെററായ ക്രീമിന്റെ മുകളിൽ ഒഴിച്ച് ഫ്രിഡ്ജിൽ വയ്ക്കുക. സെററായ ശേഷം ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *