31 October, 2020
ബട്ടേർഡ് റം ക്രിസ്മസ് കേക്ക്

ചേരുവകൾ
ഉപ്പില്ലാത്ത ബട്ടർ – 50 ഗ്രാം
തേൻ – 2 ടേബിൾ സ്പൂൺ
ഡാർക്ക് റം – 5 ടേബിൾ സ്പൂൺ
മിക്സഡ് ഡ്രൈ ഫ്രൂട്ട്സ് – 800 ഗ്രാം
ഡ്രൈഡ് കാൻ ബറീസ് – 175 ഗ്രാം
ഡാർക്ക് റം – 2 ടേബിൾ സ്പൂൺ
തേന്‍ – 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
150 മില്ലി ലിറ്റർ ആപ്പിൾ ജ്യൂസ് ഒരു സോസ് പാനിലൊഴിച്ച് ചെറിയ തീയിൽ ചൂടാക്കുക. ഇതിലേക്ക് 50 ഗ്രാം ബട്ടർ ചേർത്ത് ഉരുകുന്നതുവരെ ചൂടാക്കുക. ശേഷം അടുപ്പിൽ നിന്നിറക്കി വയ്ക്കാം.
2 ടേബിൾ സ്പൂൺ തേൻ 2 ടേബിൾ സ്പൂൺ റം, 800 ഗ്രാം മിക്സഡ് ഡ്രൈ ഫ്രൂട്ട്സ്, 175 ഗ്രാം ഡ്രൈഡ് കാൻബറീസ് ഇവ ഒരു വലിയ ബൗളിലെടുത്ത് അതിലേക്ക് റം ആപ്പിൾ ജ്യൂസ് മിശ്രിതം ഒഴിച്ച് നന്നായി ഇളക്കിയോജിപ്പിച്ച് ഒരു രാത്രി മൂടിക്കെട്ടി വയ്ക്കുക.ഓവന് 160 ഡിഗ്രി സെല്‍ഷ്യസിൽ ചൂടാക്കിയിടുക. 20 സെന്റിമീറ്റർ വട്ടത്തിലുള്ള കേക്ക് പാനില്‍ ബട്ടർ പുരട്ടി വയ്ക്കുക.
225 ഗ്രാം ബട്ടറും 225 ഗ്രാം പഞ്ചസാരപ്പൊടിയും ഒന്നിച്ചടിച്ച് വയ്ക്കുക. ഇതിലേക്ക് 4 മുട്ട ഓരോന്നുവീതം ചേർത്തടിക്കുക. 1ടേബിൾ സ്പൂൺ മൈദകൂടി ചേർത്ത് വീണ്ടും അടിക്കുക. ശേഷം 2 ടീസ്പൂൺ കറുവാപ്പട്ട, ഗ്രാമ്പു തക്കോലം ഇവ ഒരുമിച്ച് പൊടിച്ചത്, 1 ഓറഞ്ചിന്റെ തൊലി ചീകിയെടുത്തത്, 85 ഗ്രാം വാൽനട്സ് ചൂടാക്കി ചെറുതായി അരിഞ്ഞെടുത്തത് നേരത്തെ തയാറാക്കി വച്ച മൈദക്കൂട്ട് ഇത്രയും ചേർത്ത് ഒരു ഇലക്ട്രിക് മിക്സർ കൊണ്ട് അടിച്ച് യോജിപ്പിച്ചശേഷം കേക്ക് പാനിലേക്ക് പകർത്തുക. 45 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. തണുത്തശേഷം തേനിൽ അല്‍പ്പം റം മിക്സ് ചെയ്ത് അത് കേക്കിനുമുകളിൽ പുരട്ടി വിളമ്പാവുന്നതാണ്