31 October, 2020
മാതളനാരങ്ങ ജ്യൂസ്

ചേരുവകള്‍
മാതളനാരങ്ങ- 2
മുസംബി -2
പഞ്ചസാര – 2 വലിയ സ്പൂണ്‍
വെള്ളം – ആവശ്യത്തിന്
നാരങ്ങനീര് -1 ടീസ്പൂണ്‍
ഐസ്ക്യൂബ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത മാതളനാരങ്ങയുടെ അല്ലികള്‍ മിക്സിയില്‍ അടിച്ചെടുക്കുക. മുസംബിയുടെ കുരു കളഞ്ഞ ശേഷം നീര് പിഴിഞ്ഞെടുക്കുക. ഒരു പാത്രത്തില്‍ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കി സിറപ്പ് തയ്യാറാക്കുക. മാതളനാരങ്ങ ജ്യൂസും മുസംബി ജ്യൂസും യോജിപ്പിച്ച ശേഷം പാകത്തിന് സിറപ്പും നാരങ്ങനീരും ചേര്‍ക്കുക. ജ്യൂസ് ഗ്ലാസിലേക്ക് പകര്‍ത്തി ഐസ്ക്യൂബ് ചേര്‍ത്ത് വിളമ്പാം…