1 November, 2020
മധുരമുള്ള അവൽ മിക്സ്ചർ

ചേരുവകൾ :
1. അവൽ -1 കപ്പ്
2. നിലക്കടല -1 ചെറിയ കപ്പ്
3. ഉണക്ക മുന്തിരി -1/4 കപ്പ്
4. പഞ്ചസാര -4 to 5 ടേബിൾ സ്പൂൺ
5. ഏലയ്ക്ക -2 എണ്ണം അല്ലെങ്കിൽ ഏലയ്ക്ക പൊടി -1/4 ടീസ്പൂൺ
6. എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
പഞ്ചസാര, ഏലയ്ക്ക എന്നിവ മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. എണ്ണ ചൂടാക്കാൻ വയ്ക്കുക. നന്നായി ചൂടായാൽ അവൽ കുറച്ചു ഇട്ടു കൊടുക്കുക. ഇട്ട ഉടനെ അവൽ പൊങ്ങി വരുന്നതാണ്. അവൽ പൊങ്ങി വന്ന ഉടനെ കോരി മാറ്റുക. അവൽ വറുത്തെടുത്ത അതെ എണ്ണയിൽ ഉണക്ക മുന്തിരി വറുത്തെടുക്കുക. അതിനു ശേഷം നിലക്കടല വറത്തെടുക്കുക (വേണമെങ്കിൽ അണ്ടി പരിപ്പ്, നാളികേരം ചെറിയ കഷണങ്ങളാക്കിയതും വറുത്തെടുക്കാം). അതിനു ശേഷം ഒരു പാത്രത്തിൽ അവൽ, നിലക്കടല, ഉണക്കമുന്തിരി എന്നിവ മിക്സ് ചെയ്യുക. അതിലേക്കു പൊടിച്ച പഞ്ചസാര കുറേശേ ഇട്ടു കൊടുത്തു ഇളക്കി യോജിപ്പിക്കുക.