1 November, 2020
നുറുക്ക് ഗോതമ്പു രുചിയിൽ വെജ് പിലാഫ്

ചേരുവകൾ:
നുറുക്ക് ഗോതമ്പ് – 1 കപ്പ്
ഉള്ളി കൊത്തി അരിഞ്ഞത് – 1/2 കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത് – 1/2 ടീസ്പൂൺ
പച്ചമുളക് – 5 എണ്ണം
മഞ്ഞൾപ്പൊടി – 1/3 ടീസ്പൂൺ
മിക്സഡ് വെജിറ്റബ്ൾസ് – 1 കപ്പ്
കടുക് – 1 ടീസ്പൂൺ
എണ്ണ – 1 ടേബിൾസ്പൂൺ
കറിവേപ്പില
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു പാൻ ചൂടാക്കി നുറുക്ക് ഗോതമ്പ് ഇട്ട് മീഡിയം തീയിൽ വറുത്തെടുക്കണം. അത് തണുത്ത ശേഷം നന്നായിട്ട് നുറുക്ക് ഗോതമ്പ് കഴുകണം. കഴുകിയ നുറുക്ക് ഗോതമ്പ് 1 1/2 കപ്പ് വെള്ളവും 1/4 ടീസ്പൂൺ ഉപ്പും ഇട്ട് 2 വിസിൽ വരുന്നത് വരെ വേവിക്കണം. ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കണം. എണ്ണ ചൂടായതിന്ന് ശേഷം കടുക്ക് ഇട്ട് പൊട്ടിക്കണം. ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ഇട്ട് ഒന്ന് വരട്ടിയെടുക്കണം. അതിലേക്ക് മിക്സഡ് വെജിറ്റബിൾസും മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ ഉപ്പും ഇട്ട് നന്നായിട്ട് വരട്ടിയെടുക്കണം. കുക്ക് ചെയ്ത് വെച്ചിരിക്കുന്ന നുറുക്ക് ഗോതമ്പ് പാനിലേക്ക് ഇട്ട് ഇളക്കി കൊടുക്കണം. അതിലേക്ക് 1/2 കപ്പ് വെള്ളം ഒഴിച്ചിട്ട് 10 മിനിറ്റ് ചെറിയ തീയിൽ വേവിക്കണം. ഇടക്ക് ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കല്ലേ, ആരോഗ്യഗുണങ്ങൾ ധാരാളമുള്ള നുറുക്ക് ഗോതമ്പ് പിലാഫ് റെഡി.