"> ആവിയിൽ വേവിച്ചെടുക്കാം സ്വാദിഷ്ടമായ കാരറ്റ് കേക്ക് | Malayali Kitchen
HomeRecipes ആവിയിൽ വേവിച്ചെടുക്കാം സ്വാദിഷ്ടമായ കാരറ്റ് കേക്ക്

ആവിയിൽ വേവിച്ചെടുക്കാം സ്വാദിഷ്ടമായ കാരറ്റ് കേക്ക്

Posted in : Recipes on by : Annie S R

ചേരുവകൾ
കാരറ്റ്- 2 എണ്ണം
മുട്ട -2 എണ്ണം
മൈദ – 1 കപ്പ്‌
ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
ബേക്കിങ് സോഡ-1/4 ടീസ്പൂൺ
പാൽ – 1/4 കപ്പ്‌
പഞ്ചസാര – 1 കപ്പ്
ബട്ടർ – ആവശ്യത്തിന്
സൺഫ്ലവർ ഓയിൽ – 1/2 കപ്പ്‌
തയാറാക്കുന്ന വിധം

ഒരു കുക്കറിലേക്ക് 2 കാരറ്റ് മുറിച്ചിട്ടതിനു ശേഷം ഒരു കപ്പ് വെള്ളമൊഴിച്ച് വേവിച്ചെടുക്കുക.

ഇനി ഒരു അരിപ്പയിലേക്ക് ഒരു കപ്പ് മൈദ, അര ടീ സ്പൂൺ ബേക്കിങ് പൗഡർ, കാൽ ടീസ്പൂൺ ബേക്കിങ് സോഡ എന്നിവ ഇട്ട് നല്ലവണ്ണം അരിച്ചെടുത്ത് മാറ്റി വയ്ക്കാം

വേവിച്ചു വച്ച കാരറ്റ് ഒരു മിക്സിയുടെ ജാറലേക്ക് ഇട്ട്, രണ്ട് മുട്ട പൊട്ടിച്ചതും ഒരു കപ്പ് പഞ്ചസാരയും കാൽകപ്പ് സൺഫ്ലവർ ഓയിലും ഒഴിച്ചു നല്ലവണ്ണം അടിച്ചെടുക്കാം ഈ മിക്സ് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം.

മൈദ മിക്സ് കാരറ്റ് ബാറ്ററിലേക്ക് കുറേശ്ശെയായി ഇട്ട് മിക്സ് ചെയ്ത് എടുക്കാം. ഇനി ഇതിലേക്ക് കാൽ കപ്പ് പാലും കൂടി ഒഴിച്ച് നല്ലവണ്ണം ഇളക്കി എടുക്കാം. ഇനി ഒരു സ്റ്റീൽ പാത്രത്തിലേക്ക് കുറച്ച് ബട്ടർ തടവി തയാറാക്കിവെച്ച ബാറ്റർ ഒഴിച്ചു കൊടുക്കാം. ഒരു ആവി പാത്രത്തിൽ വെള്ളം വെച്ചതിനുശേഷം ഇതിന്റെ മുകൾ തട്ടിൽ കേക്ക് ബാറ്റർ ഒഴിച്ച പാത്രം വച്ചു കൊടുത്ത് അടച്ചു വച്ച് ചെറിയ തീയിൽ 40 മിനിറ്റ് വേവിച്ചെടുക്കാം, 40 മിനിറ്റിനു ശേഷം അടപ്പ് തുറന്നു നോക്കാം സ്വാദിഷ്ടമായ കേക്ക് തയാർ. തണുത്ത ശേഷം കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *