"> തേങ്ങാ ബർഫി | Malayali Kitchen
HomeRecipes തേങ്ങാ ബർഫി

തേങ്ങാ ബർഫി

Posted in : Recipes on by : Annie S R

ചേരുവകൾ

തേങ്ങാ പൊടിച്ചത് -1 കപ്പ്‌
നെയ്യ് -1 ടേബിൾസ്പൂൺ
പഞ്ചസാര – 1/2 കപ്പ്‌
പാൽ -1/2 കപ്പ്‌
അണ്ടിപരിപ്പ് -10 എണ്ണം പൊടിച്ചത്
ഏലക്കായപൊടിച്ചത് – ഒരു നുള്ള്
പിസ്‌ത – അലങ്കരിക്കാൻ ആവശ്യത്തിന്
തയാറാകുന്ന വിധം

ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് അതിൽ തേങ്ങാ പൊടി ചേർക്കാം, 2മിനിറ്റ് ഒന്ന് ചൂടാക്കിയതിനു ശേഷം ഇതിൽ പഞ്ചസാരും പാലും ചേർക്കാം, ശേഷം അണ്ടിപ്പരിപ്പ് പൊടിച്ചതും, ഏലക്കാപൊടിയും ചേർക്കാം. എല്ലാംകൂടി നന്നായി യോജിപ്പിച്ചതിന് ശേഷം ഒരു നെയ്യ് പുരട്ടിയ പാത്രത്തിൽ ഇട്ട് ഒരു പരന്ന സ്പൂൺ വച്ച് പരത്തണം. തണുത്തു കഴിഞ്ഞാൽ മുറിച്ച് കഴിക്കാം, വായിലിട്ടാൽ അലിഞ്ഞു പോകുന്ന മധുരപലഹാരം തയാർ.

Leave a Reply

Your email address will not be published. Required fields are marked *